Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightസന്നദ്ധ സംഘടനകളുടെ...

സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍

text_fields
bookmark_border
സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍
cancel

ദോഹ: രാജ്യത്ത് പ്രവ൪ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ പ്രവ൪ത്തനത്തിനായുള്ള മാ൪ഗരേഖയുടെ കരടിന് മന്ത്രിസഭ അംഗീകാരം നൽകി. ജീവകാരുണ്യ സംഘടനകളുടേതടക്കം പ്രവ൪ത്തനങ്ങൾക്ക് കൂടുതൽ നിയന്ത്രണമേ൪പ്പെടുത്തുന്നതാണ് നി൪ദേശങ്ങൾ. സ്വാകാര്യ ജീവകാരുണ്യ സംഘടനകൾ പേരിനൊപ്പം ഖത്ത൪ എന്ന് ചേ൪ക്കുന്നത് വിലക്കും. കഴിഞ്ഞ ദിവസം ചേ൪ന്ന മന്ത്രിസഭ യോഗമാണ് സ്വകാര്യ ജീവകാരുണ്യ സംഘടനകൾക്ക് കൂടുതൽ നിയന്ത്രണങ്ങളേപ്പെടുത്തുന്ന കരട് നിയമത്തിന് അംഗീകാരം നൽകിയത്. ഖത്ത൪ തൊഴിൽ, സാമൂഹ്യക്ഷേമ മന്ത്രാലയമാണ് കരട് നിയമത്തിന് രൂപം നൽകിയത്. ജീവകാരുണ്യ സംഘടനകളുടെ എല്ലാ പ്രവ൪ത്തനങ്ങളും ഗവമെൻറിൻെറ നിരീക്ഷണത്തിലായിരിക്കും. രാജ്യത്ത് നിന്ന് ഫണ്ട് ശേഖരിക്കാനും വിദേശത്തേക്ക് ഫണ്ട് അയക്കുന്നതിനും ഒൗദ്യോഗിക അംഗീകാരം നേടിയിരിക്കണം. ബാങ്ക് അകൗണ്ടുകൾ തുറക്കുന്നതിനും പണമയക്കുന്നതിനും ക൪ശന നിയമങ്ങളാണ് കരടിലുളളത്.
ഇതനുസരിച്ച് രാജ്യത്ത് സകാത്ത് ഫണ്ട് ശേഖരിക്കാൻ സകാത്ത് ഹൗസിന് മാത്രമാണ് ഇനിമുതൽ അംഗീകാരമുണ്ടാവുക. സകാത്ത് വിഹിതം മന്ത്രാലയം നി൪ദേശിച്ചതല്ലാത്ത മാ൪ഗത്തിൽ ചെലവഴിക്കണമെങ്കിൽ ഇസ്ലാമിക് കാര്യ വകുപ്പിൽ നിന്ന് പ്രത്യേകം അനുമതി വാങ്ങിയിരിക്കണം.
മന്ത്രാലയത്തിൻെറ അനുമതിയോടു കൂടി ചില പ്രത്യേക ഘട്ടങ്ങളിൽ നിശ്ചിത കാലത്തേക്ക് സകാത്ത് പിരിക്കാൻ സകാത്ത് ഫണ്ടിന് സ്വകാര്യ ജീവകാരുണ്യ സംഘടനകൾക്ക് അനുവാദം നൽകാമെന്നും പുതിയ കരട് നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്.
ചാരിറ്റി മേഖലയിൽ പ്രവ൪ത്തിക്കുന്ന സംഘടനകൾ സ്ഥാപിക്കുന്നതിനും പ്രവ൪ത്തിക്കുന്നതിനും പ്രത്യേകം അനുമതി ആശ്യമാണ്. രാജ്യത്ത് ഏതെങ്കിലും മേഖലയിൽ നിന്ന് ഫണ്ട് പിരിക്കണമെങ്കിലും ചാരിറ്റി അതോറിറ്റിയിൽ നിന്നുള്ള അനുമതിയുണ്ടാവണം. അനുമതിയില്ലാതെ പണപ്പിരിവ് നടത്തുന്നത് കുറ്റകരമായിരിക്കും. ഖത്ത൪ കേന്ദ്രമായി പ്രവ൪ത്തിക്കുന്ന ചാരിറ്റി സംഘടനകൾ ഏതെങ്കിലും വിദേശ രാജ്യത്ത് ബ്രാഞ്ചുകൾ തുറക്കുന്നതിന് മുമ്പേ പ്രത്യേകം അനുവാദം വാങ്ങണം. രാജ്യത്ത് പ്രവ൪ത്തിക്കുന്ന ചാരിറ്റി സംഘടനകൾക്ക് മാ൪ഗ നി൪ദേശം നൽകുന്നതിനും അവയെ നിരീക്ഷിക്കുന്നതിനുമാണ് ചാരിറ്റി അതോറിറ്റിക്ക് രൂപംനൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story