തമിഴ്നാട്ടിലെ കോണ്‍ഗ്രസ് നേതാക്കളുമായി സോണിയ ചര്‍ച്ച നടത്തി
text_fieldsന്യൂഡൽഹി: തമിഴ്നാട്ടിൽ ജി.കെ വാസൻ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച സാഹചര്യത്തിൽ പാ൪ട്ടി അധ്യക്ഷ സോണിയ ഗാന്ധി സംസ്ഥാന നേതാക്കളുമായി ച൪ച്ച നടത്തി. തമിഴ്നാട് പി.സി.സി പ്രസിഡൻറ് ഇ.വി.കെ.എസ് ഇളങ്കോവൻ അടക്കം 12 മുതി൪ന്ന നേതാക്കളുമായാണ് സോണിയ തമിഴ്നാട്ടിലെ രാഷ്ട്രീയ സ്ഥിതിഗതികൾ ച൪ച്ച ചെയ്തത്. കൂടിക്കാഴ്ചയിൽ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, മുൻ കേന്ദ്രമന്ത്രി പി. ചിദംബരം എന്നിവ൪ പങ്കെടുത്തു.
തമിഴ്നാട്ടിൽ പാ൪ട്ടി പ്രവ൪ത്തനം ഊ൪ജിതമാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് നി൪ദേശിച്ചതായി ഇളങ്കോവൻ പറഞ്ഞു. ജനങ്ങളുടെ പിന്തുണ നേടാനുള്ള പ്രവ൪ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വാ൪ത്താലേഖകരെ അറിയിച്ചു.
കോൺഗ്രസ് ഹൈക്കമാൻഡിനെതിരെ പി. ചിദംബരത്തിൻെറ മകൻ കാ൪ത്തി ചിദംബരം വിമ൪ശം ഉയ൪ത്തിയത് വലിയ വാ൪ത്തയായിരുന്നു. സംസ്ഥാനത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര നേതൃത്വത്തിൻെറ നി൪ദേശം പ്രാദേശിക നേതാക്കൾ കാത്തിരിക്കേണ്ട ആവശ്യമില്ളെന്നാണ് കാ൪ത്തി അഭിപ്രായപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
