ഈജിപ്ഷ്യന്‍ പ്രസിഡന്‍റിനെതിരെ അഹ്മദ് മന്‍സൂര്‍ യു.എന്നിന് പരാതി നല്‍കി
text_fieldsദോഹ: പ്രമുഖ ഈജിപ്ഷ്യൻ മാധ്യമ പ്രവ൪ത്തകനും അൽ ജസീറ അവതാരകനുമായ അഹ്മദ് മൻസൂ൪ ഈജിപ്ത് പ്രസിഡൻറ് അബ്ദുൽ ഫത്താഹ് സീസിക്കെതിരെ ഐക്യരാഷ്ട്ര സഭയിൽ പരാതി നൽകി. ഈജിപ്തിൽ മാധ്യമ പ്രവ൪ത്തക൪ക്ക് സ്വതന്ത്രമായി പ്രവ൪ത്തിക്കാൻ അനുമതി നൽകുന്നില്ളെന്നാരോപിച്ചാണ് അഹ്മദ് മൻസൂ൪ പരാതി നൽകിയത്. അബ്ദുൽ ഫത്താഹ് സീസിയുടെ ഭരണകൂടം മാധ്യമ പ്രവ൪ത്തക൪ക്ക് മേൽ നടത്തുന്ന കയ്യേറ്റം തടയാൻ ഐക്യരാഷ്ട്ര സഭ ഇടപെടണമെന്നും ആവശ്യപ്പെട്ടു. പ്രമുഖ അഭിഭാഷകൻ ഡേവിഡ് കായി മുഖേനെയാണ് അഹ്മദ് മൻസൂ൪ പരാതി സമ൪പ്പിച്ചത്. അൽജസീറയുടെ മൂന്ന് റിപ്പോ൪ട്ട൪മാ൪ പത്ത് മാസത്തോളമായി ജൗജിപ്തിൻെറ തടവറിയലാണുളള്ളത്. അന്യായമാണ് ഇവരെ തടഞ്ഞുവെച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അൽജസീറയിലെ പധാന പരിപാടികളിലൊന്നായ ‘ബിലാ ഹുദൂദി’ൻെറ അവതാരകനായ അഹ്മദ് മൻസൂറിനെ തങ്ങൾക്ക് കൈമാറണമെന്ന് ഈജിപ്ത് ഖത്തറിനോട് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല ഇൻറ൪പോളിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് നൽകാൻ പരാതിയും നൽകിയിരുന്നു.
എന്നാൽ അട്ടമറി സ൪ക്കാറിൻെറ ആവശ്യം ഇൻറ൪പോൾ തള്ളിക്കളഞ്ഞത് ഈജിപ്തിനേറ്റ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
