എണ്ണ വിലയിടിവ് തുടര്‍ന്നാല്‍ കടുത്ത നടപടി -സര്‍ക്കാര്‍
text_fieldsകുവൈത്ത് സിറ്റി: ആഗോള വിപണിയിൽ എണ്ണവിലയിടിവ് തുട൪ന്നാൽ കടുത്ത നടപടികൾ വേണ്ടിവരുമെന്ന് സ൪ക്കാ൪. രാജ്യം കമ്മി ബജറ്റിലേക്ക് നീങ്ങുമ്പോൾ എണ്ണയിതര മാ൪ഗങ്ങൾ അവലംബിക്കുകയും പൊതുചെലവ് നിയന്ത്രിക്കുകയും ചെയ്യാതെ പിടിച്ചുനിൽക്കാനാവില്ളെന്നും അതുകൊണ്ട് ചില കടുത്ത നടപടികൾ പ്രതീക്ഷിക്കാമെന്നും കാബിനറ്റ് കാര്യമന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അസ്സബാഹ് പറഞ്ഞു.
നിലവിലെ സാഹചര്യം തുട൪ന്നാൽ രാജ്യം വൻ പ്രതിസന്ധി നേരിടേണ്ടി വരും. ബദൽ വരുമാന മാ൪ഗങ്ങൾ തേടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പൊതുചെലവുകളിൽ കടുത്ത നിയന്ത്രണം ഏ൪പ്പെടുത്തേണ്ടത് അനിവാര്യമാണ് -മന്ത്രി വ്യക്തമാക്കി. എണ്ണവിലയിടിവ് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പ്രതിരോധിക്കുന്നതിന് പുതിയ വരുമാന സ്രോതസ്സുകൾ കണ്ടത്തെണമെന്ന് പാ൪ലമെൻറ് സമ്മേളനത്തിലും ആവശ്യമുയ൪ന്നിട്ടുണ്ട്. അടുത്തിടെ തുടങ്ങിയ പാ൪ലമെൻറിൻെറ മൂന്നാം സമ്മേളനത്തിൽ അമീറിൻെറ ഉദ്ഘാടന പ്രസംഗത്തിന്മേൽ നടന്ന ച൪ച്ചയിലാണ് സമ്പദ്ഘടനയുടെ വൈവിധ്യവത്കരണത്തിന് അടിയന്തര നടപടികൾ ഉണ്ടാവണമെന്ന് എം.പിമാ൪ ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
