Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightസോമാലിയയില്‍...

സോമാലിയയില്‍ ബഹ്റൈന്‍െറ വിദ്യാഭ്യാസ സമുച്ചയം ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
സോമാലിയയില്‍ ബഹ്റൈന്‍െറ വിദ്യാഭ്യാസ സമുച്ചയം ഉദ്ഘാടനം ചെയ്തു
cancel

മനാമ: റോയൽ ചാരിറ്റി ഓ൪ഗനൈസേഷൻെറ മേൽനോട്ടത്തിലും സഹായത്തിലും പൂ൪ത്തിയാക്കിയ സോമാലിയയിലെ എജുക്കേഷൻ കോംപ്ളക്സിൻെറ ഉദ്ഘാടനം ആ൪.സി.ഒ ജനറൽ സെക്രട്ടറി ഡോ. മുസ്തഫ അസ്സയ്യിദ് നി൪വഹിച്ചു.
ആ൪.സി.ഒ ചെയ൪മാൻ ¥ൈശഖ് നാസി൪ ബിൻ ഹമദ് ആൽഖലീഫയുടെ രക്ഷാധികാരത്തിൽ നടന്ന ചടങ്ങിൽ സോമാലിയൻ പ്രസിഡൻറിൻെറ ഉപദേഷ്ടാവ് താഹി൪ ഗീലി, മെഗാദിഷു ഉപഗവ൪ണ൪ ഇസ്മാഈൽ മുഅല്ലം ഗൗറ എന്നിവ൪ സന്നിഹിതരായിരുന്നു. അന്താരാഷ്ട്ര ഇസ്ലാമിക് ചാരിറ്റി ഓ൪ഗ¤ൈനസേഷൻെറ സഹകരണത്തോടെയാണ് മെഗാദിഷുവിൽ രാജാവിൻെറ പ്രത്യേക നി൪ദേശ പ്രകാരം എജുക്കേഷൻ കോംപ്ളക്സിൻെറ നി൪മാണം പൂ൪ത്തിയാക്കിയതെന്ന് മുസ്തഫ അസ്സയ്യിദ് വ്യക്തമാക്കി. റോയൽ ചാരിറ്റി ഓ൪ഗനൈസേഷൻെറ മുഴുവൻ പ്രവ൪ത്തനങ്ങൾക്കും മാ൪ഗ നി൪ദേശങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന ഹോണററി ചെയ൪മാൻ കൂടിയായ രാജാവ് ഹമദ് ബിൻ ഈസ ആൽലഖീഫക്ക് ശൈഖ് നാസി൪ ബിൻ ഹമദ് ആൽഖലീഫ പ്രത്യേകം നന്ദി അറിയിച്ചു.
ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ പ്രയാസമനുഭവിക്കുന്നവ൪ക്ക് കഴിയും വിധം സഹായമത്തെിക്കുന്നതിന് ആ൪.സി.ഒ ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്നത് അഭിമാനാ൪ഹമായ കാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സോമാലിയയിലെ ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രയാസങ്ങളും ദാരിദ്ര്യവും ഒരു പരിധിവരെയെങ്കിലും പരിഹരിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് വിവിധ പദ്ധതികൾ നടപ്പാക്കുന്നതിന് ബഹ്റൈൻ മുന്നോട്ട് വന്നിട്ടുള്ളത്്. അധ്യാപക൪ക്ക് ആവശ്യമായ പരിശീലനങ്ങളും ഈ സ്ഥാപനത്തിൽ നിന്ന് നൽകുന്നതിന് സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേ൪ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story