കൊറോണ: റിയാദില്‍ രണ്ടു മരണം
text_fieldsറിയാദ്: സൗദിയിൽ നാല് പേ൪ക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടത്തെിയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. റിയാദിൽ രോഗം സ്ഥിരീകരിക്കപ്പെട്ട രണ്ട് പേ൪ മരിച്ചു. മൂന്നാമതൊരാൾ രോഗം ഭേദമായി ആശുപത്രി വിട്ടു. നാലാമത്തെ രോഗി ചികിത്സയിൽ തുടരുകയാണ്.
പുതുതായി രോഗം കണ്ടത്തെിയ നാല് പേരും റിയാദിൽ നിന്നുള്ളവരാണ്. ഇതോടെ കൊറോണ ബാധിച്ച് സൗദിയിൽ മരിച്ചവരുടെ എണ്ണം 340 ആയി ഉയ൪ന്നു. 2012 ജൂണിൽ രാജ്യത്ത് കൊറോണ വൈറസ് കണ്ടത്തെിയത് മുതൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 796 ആയെന്നും ആരോഗ്യ മന്ത്രാലയം വെളപ്പെടുത്തി.
തലസ്ഥാനത്തെ സുലൈമാൻ ഹബീബ് ആശുപത്രിയിൽ നടത്തിയ ലാബ് പരിശോധനയിലാണ് രോഗനി൪ണയം നടത്തിയത്. രോഗികളിൽ ചില൪ ഒക്ടോബ൪ 18 മുതൽ ആശുപത്രിയിൽ ചികിത്സയിലുള്ളവരായിരുന്നുവെന്നും റിപ്പോ൪ട്ടുകളിൽ പറയുന്നു. രോഗിയുമായുള്ള ഇടപഴകലിലൂടെ രോഗം പകരാൻ സാധ്യതയുള്ളതിനാൽ ആശുപത്രി ജീവനക്കാരും രോഗികളുടെ ബന്ധുക്കളുമായ 200ഓളം പേരെ പരിശോധനക്കും നിരീക്ഷണത്തിനും വിധേയമാക്കിയിട്ടുണ്ട്.
അതിനിടെ ത്വാഇഫിൽ ഒരാൾക്ക് പുതുതായി രോഗം കണ്ടത്തെിയതായി റിപ്പോ൪ട്ടുണ്ടെങ്കിലും ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
