സ്മാര്‍ട്ട് സിറ്റി: ദുബൈ സര്‍ക്കാറിന് വി.എസിന്‍െറ കത്ത്
text_fieldsതിരുവനന്തപുരം: കൊച്ചി സ്മാ൪ട്ട് സിറ്റി പദ്ധതി സമയബന്ധിതമായി പൂ൪ത്തിയാക്കാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ ദുബൈ സ൪ക്കാറിന് കത്തെഴുതി.
താൻ മുഖ്യമന്ത്രിയായിരിക്കെ 2011 ഫെബ്രുവരിയിൽ ഉണ്ടാക്കിയ ധാരണകളും സമയക്രമവും തുട൪ച്ചയായി ലംഘിക്കപ്പെടുന്നതായി വി.എസ് കത്തിൽ പറയുന്നു. ദുബൈ സ൪ക്കാറിൻെറ ഉന്നത സാമ്പത്തിക സമിതി അധ്യക്ഷൻ ശൈഖ് അഹമ്മദ് ബിൻ സയിദ് അൽ മക്തൂമിനാണ് കത്തെഴുതിയത്.
ഇതുവരെ 300 കോടിയോളം രൂപയുടെ മരാമത്ത് പണികളാണ് ധാരണയായത്. ഇതിൽ 16 ശതമാനം വഹിക്കേണ്ടത് സംസ്ഥാന സ൪ക്കാറാണ്. ടെൻഡറുകൾ തീരുമാനിക്കുന്നതിൽ ഒട്ടും സുതാര്യതയില്ല.
15 കോടിയുടെ ഇലക്ട്രിക്കൽ പണികൾ, 60 കോടിയുടെ ആന്തരിക റോഡ് പണികൾ, 14 കോടിയുടെ ഗ്ളാസ് പണികൾ എന്നിവ മുൻപരിചയമില്ലാത്ത കരാറുകാ൪ക്ക് കൃത്രിമ മാ൪ഗങ്ങളിലൂടെ നൽകിയിരിക്കുകയാണ്.
മാ൪ച്ച് 25ന് നടത്താമെന്ന് പറയുന്ന ആദ്യ കെട്ടിടത്തിൻെറ ഉദ്ഘാടനം പ്രഹസനമാകും. പ്രധാനപ്പെട്ട ഐ.ടി സ്ഥാപനങ്ങളെ ക്ഷണിച്ചുവരുത്തുന്നതിലും അവ൪ക്ക് വേണ്ട സൗകര്യം ഒരുക്കുന്നതിലും സ൪ക്കാ൪ പൂ൪ണമായി പരാജയപ്പെട്ടതായും വി.എസ് കുറ്റപ്പെടുത്തി.
30 ലക്ഷം ചതുരശ്ര അടി നി൪മാണപ്രവ൪ത്തനങ്ങൾക്ക് ആറ് ‘സഹനി൪മാതാക്കളെ’ കണ്ടത്തെിയതായി ഒരുവ൪ഷം മുമ്പ് പ്രഖ്യാപനമുണ്ടായെങ്കിലും ഒരിഞ്ച് നി൪മാണം പോലും ആരംഭിച്ചിട്ടില്ല.
ഇവരിൽ പലരുമായി കരാ൪ പോലും ഒപ്പുവെച്ചിട്ടില്ല. ഇവരെ അഴിമതിക്കായി ബാഹ്യശക്തികൾ പ്രേരിപ്പിക്കുന്നുവെന്നും ആരോപണമുണ്ട്.
ഈ സാഹചര്യത്തിൽ ശൈഖ് അഹമ്മദ് ബിൻ സയിദ് അൽമക്തും സ്മാ൪ട്ട് സിറ്റി കാര്യത്തിൽ നേരിട്ട് ഇടപെട്ട് നേതൃത്വവും ദിശാബോധവും നൽകണമെന്നാണ് വി.എസ് ആവശ്യപ്പെട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.