സബ്സിഡി സാധനങ്ങള്‍ക്ക് സപൈ്ളകോ വില കുത്തനെ കൂട്ടി
text_fieldsതൃശൂ൪: സിവിൽ സപൈ്ളസ് കോ൪പറേഷൻ (സപൈ്ളകോ) എട്ട് സബ്സിഡി സാധനങ്ങളുടെ വില കുത്തനെ കൂട്ടി. ഓണത്തിന് മുന്നോടിയായി അഞ്ച് സബ്സിഡി സാധനങ്ങൾക്ക് വില കൂട്ടിയിരുന്നു. പയ൪ വ൪ഗങ്ങൾക്കും വെളിച്ചെണ്ണക്കും മല്ലിക്കും വൻ വ൪ധനയാണ്.
മല്ലി വില ഇരട്ടിയായി. ആഗസ്റ്റിൽ 46 ൽ നിന്ന് 60 രൂപയാക്കി ഉയ൪ത്തിയ മല്ലിക്ക് 112 രൂപയാണ് ഇപ്പോൾ. ഉഴുന്ന് കിലോക്ക് 42ൽനിന്ന് 76 രൂപയാക്കി. ഒരു ലിറ്റ൪ വെളിച്ചെണ്ണക്ക് ഒറ്റയടിക്ക് കൂട്ടിയത് 26 രൂപ. 125 രൂപക്ക് നൽകിയിരുന്ന വെളിച്ചെണ്ണയുടെ പുതിയ വില 151 രൂപയാണ്. അര ലിറ്റ൪ വെളിച്ചെണ്ണക്ക് 13 രൂപയാണ് കൂട്ടിയത്്. കിലോക്ക് 55 രൂപയുണ്ടായിരുന്ന ചെറുപയറിന് 77 രൂപയായി. തുവര പരിപ്പിന് വീണ്ടും 22 രൂപ വില കൂട്ടി. ആഗസ്റ്റിൽ 45രൂപയാക്കി ഉയ൪ത്തിയ തുവരപ്പരിപ്പ് വില 67രൂപയാക്കി. 35 രൂപയുള്ള പയറിന് 49രൂപയായി. ആഗസ്റ്റിൽ 26രൂപയായിരുന്ന പഞ്ചസാര വില 27.50 ആക്കി.
ആഗസ്റ്റിൽ അരി അടക്കം അഞ്ച് സബ്സിഡി സാധനങ്ങൾക്കാണ് വില കൂട്ടിയിരുന്നത്. ഫലത്തിൽ സബ്സിഡി സാധനങ്ങൾ കിട്ടാത്തതിന് സമാനമായ സാഹചര്യമാണ് സപൈ്ളകോ ഒൗട്ട്ലെറ്റുകളിൽ. ഓരോ മാസത്തെയും വില വ൪ധന തൊട്ടുമുമ്പുള്ള മാസത്തിൻെറ അവസാന ആഴ്ച അറിയിക്കുകയാണ്് സപൈ്ളകോയുടെ പതിവ്. ഈ പതിവ് ലംഘിച്ചാണ് പുതിയ സ൪ക്കുല൪ ഇറക്കിയത്.
ബുധനാഴ്ച വൈകീട്ട് അഞ്ചിന് ശേഷമാണ് വിലവ൪ധന പട്ടിക ഇൻറ൪നെറ്റിലൂടെ ഡിപ്പോകളെ അറിയിച്ചത്. വ്യാഴാഴ്ച പ്രാബലത്തിൽ വരുത്തണമെന്ന നി൪ദേശവുമുണ്ട്. വ൪ധിപ്പിച്ച വില കൺസ്യൂമ൪ ഫെഡിൻെറ വിലയ്ക്ക് സമാനമായതിനാൽ സപൈ്ളകോ ഒൗട്ട്ലെറ്റുകളിലേക്ക് ജനം കയറാത്ത സാഹചര്യമുണ്ടായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
