ബര്‍ലിന്‍ മതില്‍ ചരിത്രമായതിന് കാല്‍നൂറ്റാണ്ട്
text_fieldsബ൪ലിൻ: ശീതയുദ്ധത്തിന് അന്ത്യംകുറിക്കുകയും ജ൪മനികളുടെ പുനരേകീകരണത്തിന് വഴിതുറക്കുകയും ചെയ്ത ബ൪ലിൻ മതിൽ ചരിത്രമായതിന് കാൽനൂറ്റാണ്ട് തികയുന്നു. ജ൪മൻ മുന്നേറ്റത്തിൻെറ പുതുയുഗം കുറിച്ച മുഹൂ൪ത്തത്തിൻെറ ഓ൪മകൾ പുതുക്കാൻ ദിവസങ്ങൾ നീളുന്ന ആഘോഷത്തിന് ജ൪മനിയിൽ വെള്ളിയാഴ്ച തുടക്കമാകും.
കമ്യൂണിസ്റ്റ് പക്ഷത്തായിരുന്ന കിഴക്കൻ ജ൪മനിയുടെ മേൽനോട്ടത്തിൽ 1961 ആഗസ്റ്റ് 31നാണ് ജ൪മനിയിലെ ഏറ്റവും വലിയ നഗരത്തെ രണ്ടായി പകുത്ത് ബ൪ലിൻ മതിൽ ഉയരുന്നത്.
ദാരിദ്ര്യത്തിൻെറ പ്രതിരൂപമായിരുന്ന കിഴക്കൻ ജ൪മനിയിൽനിന്ന് ജനം കൂട്ടത്തോടെ അതി൪ത്തി കടക്കുന്നത് തടയുകയായിരുന്നു ലക്ഷ്യം. സോവിയറ്റ് റഷ്യയിൽ ഗോ൪ബച്ചേവ് തുടക്കമിട്ട ലിബറൽ നയങ്ങളുടെ തുട൪ച്ചയായി 1989ൽ അതി൪ത്തി തുറന്നുകൊടുക്കാൻ കിഴക്കൻ ജ൪മൻ സ൪ക്കാ൪ തീരുമാനിക്കുന്നതോടെ ആയിരങ്ങൾ അണിനിരന്ന് മതിൽ പൊളിച്ചുതുടങ്ങി.
155 കിലോമീറ്റ൪ നീളത്തിൽ 3.60 മീറ്റ൪ ഉയരത്തിലായിരുന്നു മതിൽ. ഇതിൽ 43 കിലോമീറ്ററും ബ൪ലിൻ നഗരത്തെ സമ്പൂ൪ണമായി വിഭജിക്കാൻ ലക്ഷ്യമിട്ട് നി൪മിച്ചതായിരുന്നു. ശേഷിച്ച ഭാഗം കിഴക്കൻ ജ൪മനിയെ പൂ൪ണമായി ഒറ്റപ്പെടുത്തി. അടിഭാഗത്ത് 2.1 മീറ്ററും മുകളിൽ 1.2 മീറ്ററുമായിരുന്നു വീതി.
മതിൽ കാക്കാൻ 302 നിരീക്ഷണ ടവറുകളും 20 ബങ്കറുകളും ഒരുക്കിയ കമ്യൂണിസ്റ്റ് ഭരണകൂടം വാഹനങ്ങൾ തടയാൻ കിടങ്ങുകളും വൈദ്യുതി വേലികളും സൈനിക പാതകളും അനുബന്ധമായി ഒരുക്കി. തൊട്ടുമുമ്പുള്ള പതിറ്റാണ്ടുകളിൽ റഷ്യൻ ഇരുമ്പുമറയിൽനിന്ന് രക്ഷതേടി 35 ലക്ഷം പേ൪ അതി൪ത്തി കടന്നിരുന്ന സ്ഥാനത്ത് മതിൽ നിലനിന്ന 28 വ൪ഷങ്ങളിൽ അത് ഏതാനും ആയിരങ്ങളിലൊതുങ്ങി. അവരിൽ 100ലേറെ പേ൪ സൈനികരുടെ വെടിയേറ്റു മരിച്ചു. 1989 നവംബ൪ ഒമ്പതിന് കിഴക്കൻ ജ൪മനി അനുമതി നൽകിയതോടെ മതിൽ പൊളിക്കൽ യജ്ഞത്തിൽ പങ്കാളികളാകാൻ ആയിരങ്ങളാണ് ഒഴുകിയത്തെിയത്. ഹാരൾഡ് ജീഗ൪ എന്ന സൈനികനായിരുന്നു ആദ്യമായി മതിൽ തുറന്നുകൊടുത്ത് രക്തരഹിത വിപ്ളവത്തിന് ഉദ്ഘാടനം നി൪വഹിച്ചത്.
അപ്രതീക്ഷിതമായി ഒരുനാൾ ഇരു കരകളിലായിപ്പോയവരുടെ സമാഗമം ലോകമാധ്യമങ്ങളിൽ ദിവസങ്ങളോളം വാ൪ത്തയായി. പാസ്പോ൪ട്ടുകൾ ഉയ൪ത്തിക്കാണിച്ചും കുടുംബങ്ങളും ബന്ധുക്കളും തെരുവുകളിൽ ആശ്ളേഷിച്ചും അവ൪ ചരിത്ര സംഭവം കൊണ്ടാടി. 1990 ഒക്ടോബ൪ മൂന്നിന് വ്യവസായ കുതിപ്പിൻെറ വഴിയിൽ യൂറോപ്പിന് അനുപമ മാതൃക തീ൪ത്ത് ഇരു രാജ്യങ്ങളും ഒന്നായി. പശ്ചിമ ജ൪മൻ ചാൻസല൪ ഹെൽമുട്ട് കോളുൾപ്പെടെ ഇതിൽ നേതൃപരമായ പങ്കുവഹിച്ചു.
മതിൽ തക൪ത്തതിൻെറ നേട്ടം ഏറ്റവും നന്നായി അനുഭവിച്ചത് കിഴക്കൻ ജ൪മനിയിലെ ജനതയാണ്. കൊടിയ ദാരിദ്ര്യത്തിൻെറ പീഡയിൽനിന്ന് രാജ്യം ഭാഗികമായെങ്കിലും കരകയറിയതായി റിപ്പോ൪ട്ടുകൾ വ്യക്തമാക്കുന്നു. പടിഞ്ഞാറൻ ജ൪മനിയിലായിരുന്ന ഭാഗങ്ങളെ അപേക്ഷിച്ച് പലയിടങ്ങളിലും ഇപ്പോഴും പിറകിലാണെങ്കിലും രണ്ടരപ്പതിറ്റാണ്ടിനിടെ ഇവ ഏറെ മുന്നോട്ടുവന്നിട്ടുണ്ട്. പുതുയുഗപ്പിറവിയുടെ കാൽനൂറ്റാണ്ട് ആഘോഷിക്കാൻ ഒരാഴ്ച നീളുന്ന പരിപാടികൾക്കാണ് ജ൪മനി ഇന്ന് തുടക്കം കുറിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
