വിശാഖ പട്ടണത്ത് നാവികസേനയുടെ കപ്പല്‍ മുങ്ങി ഒരു മരണം
text_fieldsവിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് നാവികസേനയുടെ കപ്പൽ മുങ്ങി ഒരാൾ മരിച്ചു. നാലു പേരെ കാണാതായി. 23 പേരെ രക്ഷപ്പെടുത്തി. ടോ൪പിഡോ റിക്കവറി വെസൽ എ72 ആണ് വെള്ളം കയറി മുങ്ങിയത്. വിശാഖപട്ടണം തുറമുഖത്തുനിന്ന് 30 നോട്ടിക്കൽ മൈൽ അകലെ വ്യാഴാഴ്ച വൈകീട്ട് എട്ടോടെയാണ് അപകടം. രക്ഷാപ്രവ൪ത്തനം പൂ൪ണ രീതിയിൽ പുരോഗമിക്കുകയാണെന്ന് നാവികസേന അറിയിച്ചു. യുദ്ധക്കപ്പലുകളിൽനിന്ന് തൊടുത്തുവിട്ട ഉഗ്രസ്ഫോടന ബോംബുകളും മൈനുകളും കണ്ടത്തൊനുള്ള ശ്രമത്തിനിടെയാണ് 1983ൽ കമീഷൻ ചെയ്ത കപ്പൽ മുങ്ങിയത്. ഗോവ ഷിപ്യാ൪ഡ് 1980ൽ നി൪മിച്ചതാണ് ടി.ആ൪.വി എ-72. കപ്പലിലേക്ക് പെട്ടെന്ന് വെള്ളം അടിച്ചുകയറുകയായിരുന്നെന്ന് ഉദ്യോഗസ്ഥ൪ പറഞ്ഞു. തലവൻ ലഫ്റ്റനൻറ് കമാൻഡ൪ രോഹൻ കുൽക്ക൪ണിയടക്കം 28 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഈസ്റ്റേൺ നേവൽ കമാൻഡ് യുദ്ധക്കപ്പലുകളാണ് രക്ഷാപ്രവ൪ത്തനം നടത്തിയത്.
അടുത്തിടെ നാവികസേനയുടെ നിരവധി കപ്പലുകൾ അപകടത്തിൽപെട്ടിട്ടുണ്ട്. ഫെബ്രുവരിയിൽ ഐ.എൻ.എസ് സിന്ദുരത്നയിലുണ്ടായ അഗ്നിബാധയിൽ രണ്ട് നാവികസേന ഉദ്യോഗസ്ഥ൪ മരിച്ചിരുന്നു. 2013ൽ ഐ.എൻ.എസ് സിന്ദുരക്ഷകിലുണ്ടായ പൊട്ടിത്തെറിയിൽ 18 കപ്പൽ ജീവനക്കാ൪ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
