ഗോവക്ക് ആദ്യ ജയം
text_fieldsമഡ്ഗാവ്: ആക്രമണ ഫുട്ബാളിൻെറ ശക്തികൊണ്ട് നി൪ഭാഗ്യത്തിൻെറ പരാജയമുദ്രയെ ഗോവൻ ഫുട്ബാൾ കീഴടക്കി. കളിയുടെ ആദ്യ നിമിഷങ്ങളിൽ ഗോവൻ പ്രതിരോധത്തെ സ്തംബ്ധരാക്കി ഗോൾ നേടി മുന്നിലത്തെിയിട്ടും ആ ആക്രമണത്തിൻെറ നീരാളിപ്പിടിയിൽനിന്ന് രക്ഷപ്പെടാൻ ഡൽഹി ഡൈനാമോസിനായില്ല. ഡൽഹിയുടെ പാതിയിൽ ‘ഭീകരാന്തരീക്ഷം’ സൃഷ്ടിച്ച് സമനിലയും ഒടുവിൽ 2^ 1ന് മുന്നിൽക്കയറി ഇന്ത്യൻ സൂപ്പ൪ലീഗിലെ തങ്ങളുടെ ആദ്യ ജയം സ്വന്തം തട്ടകത്തിൽ ഗോവ ആഘോഷിച്ചു.
അഞ്ചാം മത്സരത്തിലും ജയം കണ്ടത്തൊനാകാതെ സമനിലയിൽ പിരിയുമെന്ന അവസ്ഥയിൽനിന്ന് ഇഞ്ചുറി ടൈമിൽ ഡൽഹിയുടെ നെഞ്ചിൽ ഇഞ്ചുറി സമ്മാനിച്ച് ഗോൾ നേടിയാണ് അവ൪ ജയം പിടിച്ചത്. ഏഴാം മിനിറ്റിൽ മാഡ്സ് ജങ്ക൪ ഡൽഹിയെ മുന്നിലത്തെിച്ചപ്പോൾ 73ാം മിനിറ്റിൽ ജുവൽ രാജ ഗോവക്കായി സമനില ഗോൾ അടിച്ചെടുത്തു. ഒടുവിൽ തോൽഗെ ഒസ്ബെയുടെ ഇഞ്ചുറിടൈമിൻെറ മൂന്നാം മിനിറ്റിലെ ഗോളിലൂടെയാണ് ജയമത്തെിയത്. മൈതാനത്ത് പന്ത് മൂളിപ്പറന്ന് തുടങ്ങിയതിന് പിന്നാലെ ആക്രമണത്തിൻെറ അപകടനീക്കങ്ങൾ ആദ്യം പുറത്തെടുത്തത് ഗോവയായിരുന്നു. ഡൽഹിയുടെ പ്രതിരോധവും ഗോളി വാൻഹൗട്ടും ക്രോസ്ബാറുമെല്ലാം ആ നീക്കങ്ങൾക്ക് തടസ്സമൊരുക്കി.
പ്രത്യാക്രമണത്തിൽ, ഗോവൻ പാതിയിലേക്ക് കടന്നുകയറിയ ഡൽഹി നിര പ്രതിരോധത്തെ കബളിപ്പിച്ചു. ഹാൻസ് മുൽഡ൪ ഉയ൪ത്തി നൽകിയ ത്രോപാസ് ചെന്നത്തെിയത് ബ്രൂണോ അരിയസിൻെറ കാലുകളിൽ. ബോക്സിൽ ഗോവൻ പ്രതിരോധനിരക്ക് മുന്നിലൂടെ മാഡ്സ് ജങ്കറിലേക്ക് അരിയസ് പന്ത് മറിച്ചുനൽകി. ജങ്കറിൻെറ ഇടംകാലനടി ഗോവൻ ഗോളിയെ കീഴടക്കിയെങ്കിലും ഗോളാകാതെ തിരിച്ചുരുണ്ടിറങ്ങി. എന്നാൽ, ഒരു നിമിഷംപോലും പാഴാക്കാതെ മുന്നോട്ടോടിയ ജങ്ക൪ പന്തിനെ സുരക്ഷിതമായി വലയിലത്തെിക്കുകയും ചെയ്തു.
ഗോൾ വഴങ്ങിയതിനു പിന്നാലെ മത്സരം ഡൽഹിയിൽനിന്ന് തങ്ങളുടെ വരുതിയിലേക്ക് കൊണ്ടുവന്ന ഗോവ ആക്രമണനീക്കങ്ങൾകൊണ്ട് എതി൪പ്രതിരോധത്തെ വലച്ചു. എന്നാൽ, ഒന്നിനുപിറകെ ഒന്നായി ലഭിച്ച അവസരങ്ങളെ ഗോളാക്കി മാറ്റുന്നതിൽ മാത്രം അവ൪ പരാജയപ്പെട്ടു. ഡൽഹി ഗോളി വാൻഹൗട്ടിൻെറ സമ൪ഥമായ ഇടപെടലുകളും അവ൪ക്ക് മുന്നിലെ വലിയ തടസ്സമായി. 31ാം മിനിറ്റിൽ ഹാരൂൺ അമീരിയും 35ാം മിനിറ്റിൽ ഗ്രിഗറിയും ഗോളിന് അടുത്തത്തെി പരാജയപ്പെട്ടു.
ആദ്യ പകുതിയിൽ സമനിലപിടിക്കാനാകാത്തതിൻെറ നിരാശയുമായി കയറിയ ഗോവ തിരിച്ചത്തെിയത് ആക്രമണത്തിൻെറ മൂ൪ച്ച തേച്ചുമിനുക്കിയാണ്.
ഡൽഹിയെ പിടിച്ചുകെട്ടിയ അവ൪ വീണ്ടും അവസരവും നഷ്ടവുമായി കളംനിറഞ്ഞു. 63ാം മിനിറ്റിൽ ഡെൽപിയറോ കളത്തിൽ എത്തിയതോടെ ഡൽഹി അൽപം മെച്ചപ്പെട്ടെങ്കിലും 10 മിനിറ്റിനപ്പുറം ഗോവ സമനില പിടിച്ചു. വലിയ വലിയ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതിനിടയിൽ മന്ദാ൪ ഉയ൪ത്തി നൽകിയ ക്രോസിൽ തലവെച്ച് റോമിയോ പന്ത് ഹെഡ് ചെയ്ത് വലത്തേക്ക് നൽകിയത് ജുവലിന് നേ൪ക്ക്. അനായാസം പന്ത് ഹെഡ് ചെയ്ത് ജുവൽ വലക്കുള്ളിൽ ഗോവയുടെ സമനിലയത്തെിച്ചു.
തുട൪ന്ന് ഡൽഹിയെ അഴിച്ചുവിടാതെ ആക്രമണമൊരുക്കിയാണ് ഇഞ്ചുറി ടൈമിലെ വിജയഗോളിൽ ഗോവ എത്തിയത്. സ്ളെപികയിൽനിന്ന് കിട്ടിയ പന്തുമായി മുന്നേറിയ ഒസ്ബെ, മുന്നോട്ടിറങ്ങിയ വാൻഹൗട്ടിനെ വളഞ്ഞ് ചുറ്റി മറികടന്ന് ആളൊഴിഞ്ഞ വലയിലേക്ക് സ്കോ൪ ചെയ്ത് ഗോവൻ നിരക്ക് അ൪ഹിച്ച ജയം സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
