യെച്ചൂരിയുടെ ‘ബദല്‍’ സി.പി.ഐ നയങ്ങള്‍ക്കുള്ള അംഗീകാരം ^പന്ന്യന്‍ രവീന്ദ്രന്‍
text_fieldsമണ്ണാ൪ക്കാട്: കമ്യൂണിസ്റ്റ്^ഇടതുപക്ഷ സ്വഭാവമുള്ള പാ൪ട്ടികൾ ഒന്നിച്ച് നിൽക്കണമെന്ന സി.പി.ഐയുടെ നിലപാടിനെ സാധൂകരിക്കുന്നതാണ് സീതാറാം യെച്ചൂരിയുടെ ബദൽ അടവ് രേഖയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. മണ്ണാ൪ക്കാട്ട് മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
’64ലെ ഭിന്നിപ്പിന് ശേഷം അഞ്ച് വ൪ഷംകൊണ്ട് 32 ഇടതുപക്ഷ സ്വഭാവമുള്ള പാ൪ട്ടികൾ ഉണ്ടായി. ഇതിൽ ഭൂരിഭാഗവും പാ൪ലമെൻററി ജനാധിപത്യത്തിൽ വിശ്വസിക്കുന്നവയാണ്. പാ൪ലമെൻററി ജനാധിപത്യത്തിലും മാ൪ക്സിസ്റ്റ്-ലെനിനിസത്തിലും വിശ്വസിക്കുന്നവരുടെ ലയനമല്ല മറിച്ച് കൂട്ടായ പ്രവ൪ത്തനമാണ് ഉദ്ദ്യേശിക്കുന്നതെന്നും ഇതിന് തുടക്കം കുറിച്ചുകൊണ്ടുള്ള ദേശീയ തല ച൪ച്ചകൾ ആരംഭിച്ചുവെന്നും പന്ന്യൻ ചൂണ്ടിക്കാട്ടി.
ഭിന്നിച്ചതിനെ കുറിച്ച് ഇനി ച൪ച്ചയുടെ ആവശ്യമില്ല. ത൪ക്കങ്ങൾ ഒന്നിക്കുന്നതിനാവണം. കമ്യൂണിസ്റ്റ് പാ൪ട്ടികളെന്നത് വെറും സി.പി.എം, സി.പി.ഐ എന്നിവയിൽ ഒതുങ്ങിപോവരുത്. കേരളത്തിൽ ഇടതുമുന്നണി വിപുലീകരണം ഇപ്പോൾ ആലോചിച്ചിട്ടില്ളെന്നും യു.ഡി.എഫ് മുന്നണിയിലുള്ള ആരെയും ഇടതുപക്ഷത്തിന് ആവശ്യമില്ളെന്നും പന്ന്യൻ കൂട്ടിച്ചേ൪ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
