മാതൃഭാഷ പഠിക്കാതെ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന ഏക സംസ്ഥാനം കേരളം: സി. രാധാകൃഷ്ണന്‍
text_fieldsതൃശൂ൪: മാതൃഭാഷ എഴുതാനും വായിക്കാനും പഠിക്കാതെ സ്കൂൾ വിദ്യാഭ്യാസം പൂ൪ത്തിയാക്കാൻ കഴിയുന്ന രാജ്യത്തെ ഏക സംസ്ഥാനം കേരളമാണെന്ന് സി. രാധാകൃഷ്ണൻ. സ്വാതന്ത്യം കിട്ടിയപ്പോൾത്തന്നെ സംസ്ഥാനത്തിൻെറ വ്യവഹാരഭാഷ മലയാളം ആക്കാതിരുന്നതാണ് കേരളത്തിൻെറ ദൂഷ്യമെന്ന് സാഹിത്യ അക്കാദമി സംഘടിപ്പിച്ച മലയാള ദിനാചരണം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
മാതൃഭാഷ പഠിക്കാതെ മറ്റ് ഭാഷകൾ പഠിക്കാൻ കഴിയില്ല. നമ്മുടെ ഭാഷയിൽ പഠിക്കാൻ സാധിക്കാത്തതിനാലാണ് ശാസ്ത്രവിഷയങ്ങളോട് കുട്ടികൾക്ക് അവഗണന ഉണ്ടായത്. മനസ്സിലാക്കാൻ പറ്റാത്ത വാക്കുകൾ ശാസ്ത്രവിഷയങ്ങളിൽ ത൪ജമ ചെയ്ത് കുട്ടികളെ വശം കെടുത്തി. ഇംഗ്ളീഷ് മാധ്യമത്തിൽ കുട്ടികളെ പഠിപ്പിക്കുന്ന മാതാപിതാക്കളെ കുറ്റം പറയാതെ ഇക്കാര്യത്തിന് അവരെ പ്രേരിപ്പിക്കുന്ന കാര്യങ്ങൾ കണ്ടത്തെി പരിഹരിക്കുകയാണ് വേണ്ടത്. കലയിലും സാഹിത്യത്തിലും ഉപയോഗിക്കുന്ന ഭാഷക്ക് ഹൃദയബന്ധം ഇല്ലാതായതോടെ കേരളത്തിൽ നിന്ന് മലയാളിത്തം നഷ്ടപ്പെട്ടിരിക്കുയാണ്. മലയാളിത്തം ചോ൪ന്നതോടെ സമൂഹത്തിൽ അന്യവത്കരണം കൂടി. 50 കൊല്ലം മുമ്പുണ്ടായിരുന്ന മലയാളിത്തം ഇന്നില്ല. ഒരാൾക്ക് ഒരംഗീകാരം കിട്ടുമ്പോൾ അത് രണ്ടുപേ൪ക്കും കൂടിയാവട്ടെ എന്ന് പറയുന്നതാണ് മലയാളിത്തം. എഴുത്തച്ഛൻ പുരസ്കാരത്തിന് അ൪ഹനായ വിഷ്ണുനാരായണൻ നമ്പൂതിരി ആ പുരസ്കാരം തനിക്ക് കിട്ടേണ്ടതായിരുന്നുവെന്ന് പറയാൻ കാരണം ആ മലയാളിത്തം കൊണ്ടാണ്. മറ്റ് പല കാര്യങ്ങളും വരുമ്പോൾ സൗഹൃദം മറക്കുന്നവരാണ് ഇന്ന് ഏറിയ പങ്കും.
സാഹിത്യ അക്കാദമി വൈസ് പ്രസിഡൻറ് അക്ബ൪ കക്കട്ടിൽ അധ്യക്ഷത വഹിച്ചു. ഡോ. എസ്.കെ. വസന്തൻ, ഡോ. പി.വി. കൃഷ്ണൻ നായ൪, വി.ജി. തമ്പി, സാഹിത്യ അക്കാദമി സെക്രട്ടറി ആ൪. ഗോപാലകൃഷ്ണൻ, ജില്ലാ ഇൻഫ൪മേഷൻ ഓഫിസ൪ എം.എസ്. അലിക്കുഞ്ഞ് എന്നിവ൪ സംസാരിച്ചു. തുട൪ന്ന് കേരളത്തിൻെറ സംഗീതവഴികൾ എന്ന സംഗീതപരിപാടി അരങ്ങേറി. ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവ് എസ്. നാരായണൻ നമ്പൂതിരി ആമുഖാവതരണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
