മാലിന്യനിര്‍മാര്‍ജനത്തിന് പിന്നാലെ സി.പി.എം കാര്‍ഷിക രംഗത്തേക്കും
text_fieldsതിരുവനന്തപുരം: മാലിന്യനി൪മാ൪ജനത്തിനുപിന്നാലെ കാ൪ഷികരംഗത്തേക്കും സി.പി.എം പ്രവേശിക്കുന്നു. കേരളത്തിന് ആവശ്യമായ പച്ചക്കറി വീടുകളിലും പറമ്പുകളിലും വിളയിച്ചെടുക്കുക എന്ന ലക്ഷ്യമാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ജനങ്ങൾക്കിടയിൽ അവബോധമുണ്ടാക്കാൻ ശ്രമം നടന്നുവരികയാണ്. അതിനൊപ്പമാണ് പച്ചക്കറികൃഷി സംബന്ധിച്ച പ്രചാരണമെന്നും വാ൪ത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.
28, 29,30 തീയതികളിൽ വിളപ്പിൽശാല ഇ.എം.എസ് അക്കാദമിയിൽ ശിൽപശാല സംഘടിപ്പിക്കും. കേരളത്തിൽ കൂടുതൽ പച്ചക്കറി കൃഷിചെയ്യുന്ന മാരാരിക്കുളത്ത് നവംബ൪ 30ന് ശിൽപശാല സംഘടിപ്പിക്കും. ശുചിത്വകേരളം സുന്ദരകേരളം പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കംകുറിച്ചെങ്കിലും വരുന്ന ആറുമാസംകൊണ്ട് മാത്രമേ അതിൻെറ പ്രയോജനം തലസ്ഥാനനഗരത്തിന് ലഭിക്കൂ. ഏതെങ്കിലും തരത്തിൽ ഇതിനെ സി.പി.എം പരിപാടിയായി കാണുന്നില്ല. എല്ലാവരുമായും സഹകരിച്ച് മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നത്. സ൪ക്കാറിൻെറ വൻകിടപദ്ധതികൾ പ്രായോഗികമാകുന്നില്ല. അക്കാര്യങ്ങൾ കൂടി കണക്കിലെടുത്താണ് പാ൪ട്ടി വിഷയം ഏറ്റെടുത്തത്.
നാടിൻെറ വികസനകാര്യത്തിൽ യു.ഡി.എഫ് സ൪ക്കാ൪ ശ്രദ്ധിക്കുന്നില്ല. വികസനരംഗം പിന്നാക്കം നീങ്ങുന്നു. എന്നാൽ, ചില വകുപ്പുകളിൽ സ൪ക്കാറിൻെറ പ്രവ൪ത്തനംകൊണ്ട് മാത്രമേ കാര്യങ്ങൾ മുന്നോട്ടുനീക്കാനാവൂ. മാലിന്യ കാര്യത്തിൽ അങ്ങനെയല്ല. അത് അവബോധത്തിൻെറയും സംസ്കാരത്തിൻെറയും കൂടി പ്രശ്നമാണ്. ആത്യന്തികമായി മാലിന്യനി൪മാ൪ജനം തദ്ദേശഭരണ സ്ഥാപനങ്ങളുടെ കടമതന്നെയാണ്. അവ൪ നടത്തുന്ന പ്രവ൪ത്തനങ്ങളിൽ പാ൪ട്ടി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
