വിദേശമലയാളികളുടെ കുട്ടികളെ മലയാളം പഠിപ്പിക്കുന്നത് വെല്ലുവിളിയായി ഏറ്റെടുക്കും: മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: വിദേശ മലയാളികളുടെ കുട്ടികളെ കേരളത്തിൻെറ സംസ്കാരവും മലയാള ഭാഷയും പഠിപ്പിക്കുകയെന്നത് സ൪ക്കാ൪ വെല്ലുവിളിയായി സ്വീകരിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വി.ജെ.ടി ഹാളിൽ സാംസ്കാരിക വകുപ്പിൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മലയാള മഹോത്സവം ഏകദിന സെമിനാ൪ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലയാള ഭാഷാനിയമം കൊണ്ടു വരണമെന്ന് പലതട്ടിൽനിന്നും ഉയ൪ന്ന ആവശ്യം പരിഗണിച്ച സ൪ക്കാ൪ അതിനുള്ള നടപടികളുടെ അന്തിമഘട്ടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കഠിന പ്രയത്നങ്ങൾ വഴിയാണ് മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചത്. ആ അംഗീകാരം ആദ്യം ഉൾക്കൊള്ളേണ്ടത് മലയാളികൾ തന്നെയാണ്. തമിഴ് ഉൾപ്പെടെ മറ്റ് ദക്ഷിണേന്ത്യൻ ഭാഷകൾക്ക് നേരത്തേതന്നെ ശ്രേഷ്ഠഭാഷാ അംഗീകാരം ലഭ്യമായിട്ടും നിരന്തരമായി ഏറെ ശ്രമങ്ങൾ നടത്തിയ ശേഷമാണ് കേരളത്തിന് അഭിമാനാ൪ഹമായ നേട്ടം കൈവരിക്കാനായത്.
ശ്രേഷ്ഠഭാഷാ പദവികൊണ്ട് തൃപ്തിപ്പെട്ടാൽ പോര, മലയാളഭാഷയോട് കേരളത്തിന് നീതി പുല൪ത്താനാകണം. എല്ലാവരും നി൪ബന്ധമായും മലയാളം പഠിച്ചിരിക്കണം. കേരളത്തിന് പുറത്ത് ജനിച്ച് വള൪ന്ന കുട്ടികളെയും മലയാളം പഠിപ്പിക്കുകയും കേരള സംസ്കാരം പക൪ന്നുകൊടുക്കുകയും ചെയ്യേണ്ട ബാധ്യത കേരളത്തിനുണ്ട്. വിദേശത്തെ തിരക്കിട്ട ജീവിതത്തിനിടയിൽ മക്കളെ മലയാളം പഠിപ്പിക്കാൻ മാതാപിതാക്കൾക്ക് അവസരം ലഭിക്കാറില്ല. ഈ സാഹചര്യത്തിൽ അവരെ കേരളത്തിൻെറ ഭാഷയും സംസ്കാരവും പഠിപ്പിക്കുന്നതിനുള്ള നടപടികൾ മലയാളം മിഷൻ നടപ്പാക്കിവരുന്നുണ്ട്. സ൪ക്കാ൪ അത്തരം പ്രവ൪ത്തനങ്ങൾക്ക് പൂ൪ണപിന്തുണ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈവ൪ഷം തന്നെ ഇന്ത്യയിലും വിദേശത്തും പരമാവധി കേന്ദ്രങ്ങളിൽ മലയാളം മിഷൻെറ ആഭിമുഖ്യത്തിൽ മലയാളം പഠനശാലകൾ ആരംഭിക്കുകയെന്നതാണ് സ൪ക്കാറിൻെറ ലക്ഷ്യമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. മലയാളിസംഘടനകളുമായി സഹകരിച്ച് പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.