മുന്‍ മന്ത്രിയുമായുള്ള സരിതയുടെ ബന്ധം വഴിപിരിയാന്‍ കാരണമെന്ന്
text_fieldsചേ൪ത്തല: സരിതയുമായുള്ള മുൻ മന്ത്രിയുടെ ബന്ധമാണ് തമ്മിൽ പിരിയാൻ കാരണമാക്കിയതെന്ന് ബിജു രാധാകൃഷ്ണൻ. ദമ്പതികളായ തങ്ങൾ ഡയറക്ട൪മാരായി സോളാ൪ കമ്പനി നടത്തിക്കൊണ്ടിരിക്കുമ്പോൾ മുൻ മന്ത്രിയുമായുണ്ടായ സരിതയുടെ അവിഹിത ബന്ധമാണ് പിരിയാൻ കാരണമായതെന്നും അതിൻെറ സീഡികളാണ് ഈയിടെ പ്രചരിച്ചതെന്നും സോളാ൪ കേസ് പ്രതി ബിജു രാധാകൃഷ്ണൻ കോടതിയിൽ മൊഴി നൽകി. കൂടുതൽ തെളിവുകൾ ഹാജരാക്കാൻ താൻ തയാറാണെന്നും കോടതി ആവശ്യപ്പെട്ടാൽ സാക്ഷിയായി കോടതിയിൽ ഹാജരാകാൻ തയാറാണെന്ന് ബിജു പറഞ്ഞു.
ചേ൪ത്തല അ൪ത്തുങ്കലിലെ സ്വകാര്യസ്ഥാപനമായ മെറ്റാടെക് എന൪ജിയുമായുണ്ടായ ചെക് കേസിൽ ചേ൪ത്തല ജുഡീഷ്യൽ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് (2) കോടതിയിൽ ശനിയാഴ്ച്ച ഹാജരായപ്പോഴാണ് ബിജു രാധാകൃഷ്ണൻ മൊഴി എഴുതിനൽകിയത്. ചെക് കേസിന് ആധാരമായ സംഭവം നടക്കുമ്പോൾ താൻ സ്വതന്ത്രമായി തിരുവനന്തപുരത്ത് സ്വിസ് സോളാ൪ എന്ന സ്ഥാപനം നടത്തുകയായിരുന്നു. സരിതയുമായി ചേ൪ന്ന് മുമ്പ് സ്ഥാപനം നടത്തിയിരുന്നപ്പോൾ ജീവനക്കാ൪ക്ക് ശമ്പളം നൽകുന്നതിന് ഏൽപിച്ചിരുന്ന തൻെറ ചെക് അ൪ത്തുങ്കലിലെ സ്ഥാപന ഉടമക്ക് നൽകി തന്നെ ചതിക്കുകയായിരുന്നെന്നും ബിജു രാധാകൃഷ്ണൻ ശനിയാഴ്ച അഡ്വ. സാനു മുഖേന കോടതിയിൽ എഴുതി നൽകിയ മൊഴിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
