മക്ക: ഹജ്ജിനെ തുട൪ന്ന് നി൪ത്തിവെച്ചിരുന്ന മക്ക ഹറമിലെ വികസനപ്രവൃത്തികൾ ഈയാഴ്ചയോടെ പുനരാരംഭിച്ചു. മതാഫിൻെറ വികസനവും സഫക്കും മതാഫിനുമിടയിലെ പഴയ ഭാഗങ്ങൾ പൊളിച്ചുനീക്കുകയും ചെയ്യുന്ന ജോലിയാണ് ആരംഭിച്ചിരിക്കുന്നത്. ഇത് കിങ് അബ്ദുൽഅസീസ് ഗേറ്റിൻെറ ഭാഗം വരെ തുടരും. ഇതിനിടയിലെ രണ്ടു മിനാരമടക്കമുള്ള ഭാഗം പൊളിച്ചുനീക്കും. തറ നിലയിലെ മൂന്നു തട്ടുകളും ഒന്നാം നിലയും മച്ചടക്കമുള്ള ഭാഗങ്ങളും പുതിയ വികസനപ്രവ൪ത്തനങ്ങൾ പൂ൪ത്തിയാകുമ്പോൾ സ്ഥലസൗകര്യം 81567 ചതുരശ്ര മീറ്ററിലേക്ക് വ്യാപിക്കും.
സഫയുടെ ഭാഗം മുതൽ കിങ് അബ്ദുൽഅസീസ് ഗേറ്റ് വരെയുള്ള മസ്ജിദുൽഹറാമിൻെറ തെക്കേ ഭാഗത്തുള്ള നി൪മാണജോലികൾ കാരണം ആളുകളുടെ സഞ്ചാരത്തിനുള്ള പ്രയാസം തീ൪ക്കാൻ നേരത്തേ പണി തീ൪ത്ത ഭാഗങ്ങൾ ഉപയോഗപ്പെടുത്തുമെന്ന് ഇരുഹറം കാര്യാലയത്തിനു വേണ്ടി വികസനപദ്ധതികളുടെ മേൽനോട്ടം വഹിക്കുന്ന സമിതിയുടെ ചെയ൪മാൻ എൻജി. സുൽത്താൻ അൽ ഖുറശി വ്യക്തമാക്കി. നമസ്കാരത്തിനത്തെുന്നവ൪ക്ക് മസ്ജിദിൻെറ മുഴുവൻ തട്ടും ഉപയോഗപ്പെടുത്താനുള്ള സംവിധാനമൊരുക്കും. പടിഞ്ഞാറു ഭാഗത്തു നിന്ന് മതാഫിലേക്കുള്ള പ്രവേശം കിങ് ഫഹദ് വികസനപ്രവ൪ത്തനങ്ങൾ നടന്ന ഗ്രൗണ്ട് ഫ്ളോറിലൂടെയായിരിക്കും. കിഴക്കു ഭാഗത്തുനിന്ന് സഅ്യിനുള്ള ഗ്രൗണ്ട് ഫ്ളോ൪ വഴിയും ബാബുസ്സലാം വഴിയുമായിരിക്കും. അടുത്ത റമദാനു മുമ്പായി പഴയ ഭാഗങ്ങൾ നീക്കം ചെയ്യുന്ന ജോലികൾ പൂ൪ത്തീകരിക്കാനും ഈ വ൪ഷാന്ത്യത്തോടെ മൂന്നാം ഘട്ട വികസനം പൂ൪ത്തീകരിക്കാനും കഴിയുന്ന വിധത്തിലാണ് ഇപ്പോൾ ആരംഭിച്ച ജോലികൾ മുന്നോട്ടുപോകുന്നത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2014 10:26 AM GMT Updated On
date_range 2014-10-30T15:56:26+05:30ഹറം വികസനത്തിന്‍െറ മൂന്നാം ഘട്ട പ്രവൃത്തികള്‍ തുടങ്ങി
text_fieldsNext Story