നിര്‍ഭയയിലെ ആത്മഹത്യാശ്രമം: പെണ്‍കുട്ടികളുടെ നില മെച്ചപ്പെട്ടു
text_fieldsതിരുവനന്തപുരം: കണ്ണാടിച്ചില്ല് വിഴുങ്ങി ആത്മഹത്യക്ക് ശ്രമിച്ച നി൪ഭയയിലെ പെൺകുട്ടികൾ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃത൪. കുട്ടികൾക്ക് വിദഗ്ധ ചികിത്സ നൽകിയതായും അപകടനില തരണം ചെയ്തായും മെഡിക്കൽ കോളജ് അധികൃതരാണ് അറിയിച്ചത്.
ചൊവ്വാഴ്ച രാത്രിയാണ് മൂന്നു പെൺകുട്ടികളെ കുപ്പിച്ചില്ല് കഴിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുറിയിലെ കണ്ണാടിച്ചില്ല് പൊട്ടിച്ച് കഴിച്ച് രക്തം ഛ൪ദിച്ച മൂന്നുപേരെയും നി൪ഭയ അധികൃത൪ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മൂന്നുകുട്ടികളിൽ രണ്ടുപേരും മാനസിക അസ്വാസ്ഥ്യമുള്ളവരായിരുന്നുവെന്നും ഒരു കുട്ടി ഇതിനു മുമ്പും ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായും അധികൃത൪ പറയുന്നു.
ലൈംഗികപീഡനത്തിനിരയായ പെൺകുട്ടികളുടെ സുരക്ഷക്കായി സാമൂഹ്യനീതി വകുപ്പിന്‍്റെ കീഴിൽ പ്രവ൪ത്തിക്കുന്ന അഭയകേന്ദ്രങ്ങളാണ് നി൪ഭയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
