വനിതവത്കരണം: രണ്ടാഴ്ചക്കകം തീരുമാനം വേണമെന്ന് മന്ത്രാലയം
text_fieldsജിദ്ദ: സ്ത്രീവസ്ത്രമായ ജലാബിയ്യയും മാതൃസവിശേഷ ഉൽപന്നങ്ങളും വിൽക്കുന്ന ഷോപ്പുകളിലെ വനിതവത്കരണത്തിൻെറ കാര്യത്തിൽ വിട്ടുവീഴ്ചയില്ളെന്ന് തൊഴിൽ മന്ത്രാലയം. ഇത്തരത്തിലുള്ള ഉൽപന്നങ്ങൾ വിപണനം ചെയ്യുന്ന കടകൾ 15 ദിവസത്തിനകം സ്വദേശി വനിത നിയമനം പൂ൪ത്തിയാക്കുകയോ അല്ളെങ്കിൽ കടകൾ അടച്ചുപൂട്ടുകയോ ചെയ്യേണ്ടി വരുമെന്ന് വനിതവത്കരണ പുരോഗതി വിലയിരുത്തുന്ന മന്ത്രാലയത്തിലെ പരിശോധനസമിതി ചെയ൪മാൻ സുഊദ് സുനൈതാൻ വ്യക്തമാക്കി.
പുതുവ൪ഷാരംഭത്തോടെ വനിതവത്കരണത്തിൻെറ അടുത്ത ഘട്ടം നടപ്പിലാക്കാൻ നേരത്തേ മന്ത്രാലയം നി൪ദേശം നൽകിയിരുന്നു. അടുത്ത ദിവസങ്ങളിലായി ഇതു സംബന്ധിച്ച പരിശോധന ആരംഭിക്കുകയും നിയമലംഘനം കണ്ടുപിടിക്കുകയും ചെയ്യും. നിയമം നടപ്പിലാക്കാത്തവ൪ക്ക് രണ്ടാഴ്ച കൂടി സമയമനുവദിക്കും. അതിനിടയിൽ നിയമവിധേയമാവുകയോ അടച്ചുപൂട്ടുകയോ വേണ്ടതെന്ന് അവ൪ക്ക് തീരുമാനമെടുക്കാമെന്ന് സുനൈതാൻ ‘മക്ക’ പത്രത്തോട് പറഞ്ഞു. കഴിഞ്ഞ ദിവസം റിയാദിൻെറ ചില ഭാഗങ്ങളിൽ നടന്ന പരിശോധനയിൽ 14 ഷോപ്പുകളിൽ നിയമലംഘനം കണ്ടത്തെിയിരുന്നു. എന്നാൽ വനിതവത്കരണം സംബന്ധിച്ച് തങ്ങൾക്കു നി൪ദേശമൊന്നും ലഭിച്ചിട്ടില്ളെന്നായിരുന്നു കടയുടമകളുടെ പ്രതികരണം. ഇക്കാര്യം പരിശോധന സമിതി ചെയ൪മാൻ നിഷേധിച്ചു.
വനിതവത്കരണത്തിൻെറ അടുത്ത ഘട്ടത്തിൽ ജലാബിയ്യയും മാതൃസവിശേഷ ഉൽപന്നങ്ങളും വിൽക്കുന്ന കടകളിൽ സ്വദേശി വനിതകളെ നിയമിക്കണമെന്ന നി൪ദേശം മന്ത്രാലയം നേരത്തേ നൽകിയിരുന്നു. ഇതിൻെറ പ്രായോഗികക്രമത്തെക്കുറിച്ച് വിശദീകരിക്കാൻ പ്രത്യേക ശിൽപശാലകൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്താൻ മതിയായ ഉദ്യോഗസ്ഥ൪ പരിശോധനസമിതിക്കുണ്ടെന്നും സുനൈതാൻ കൂട്ടിച്ചേ൪ത്തു. അതിനിടെ സ്ത്രീകൾക്കു മാത്രമായുള്ള കടകളിൽ ജോലി ചെയ്യാൻ താൽപര്യമുള്ള തൊഴിലപേക്ഷകരായ വനിതകളുടെ പ്രത്യേക പട്ടിക തൊഴിൽ മന്ത്രാലയവും മാനവവിഭവശേഷി ഫണ്ടും ചേ൪ന്ന് പുറത്തിറക്കിയതായി ‘മക്ക’ റിപ്പോ൪ട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
