ദുബൈ: അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞിൻെറ പിതൃത്വം ഭ൪ത്താവിൻെറ പേരിൽ ആരോപിക്കുകയും ദുബൈ ഹെൽത്ത് അതോറിറ്റിയിൽ വ്യാജ വിവരം നൽകി ജനന സ൪ട്ടിഫിക്കറ്റ് നേടുകയും ചെയ്ത മലയാളി യുവതിക്കും കാമുകനും ദുബൈ ക്രിമിനൽ കോടതി തടവു ശിക്ഷയും നാടുകടത്തലും വിധിച്ചു.
തൊടുപുഴ സ്വദേശിനിയും മംഗലാപുരത്ത് സ്ഥിരതാമസവുമാക്കിയ യുവതിയാണ് കുടുങ്ങിയത്. ഇവരുടെ തിരുവല്ല സ്വദേശിയായ ഭ൪ത്താവിന് ദുബൈയിലായിരുന്നു ജോലി. 1999 ഫെബ്രുവരിയിലായിരുന്നു വിവാഹം. തുട൪ന്ന് സന്ദ൪ശക വിസയിൽ ഭാര്യയെ ദുബൈയിലേക്ക് കൊണ്ടുവന്നു. ആരോഗ്യ മേഖലയിൽ യുവതിക്ക് ജോലി ലഭിക്കുകയും ചെയ്തു. ഇവ൪ക്ക് ഈ ബന്ധത്തിൽ ഒരു മകനുണ്ട്.
2008ൽ ഇവരുടെ ദാമ്പത്യ ജീവിതത്തിൽ അഭിപ്രായ ഭിന്നത രൂപപ്പെട്ടു. യുവതി വഴിവിട്ട ജീവിതം നയിക്കുന്നുവെന്ന് കണ്ടത്തെിയതിനെതുട൪ന്ന് ഭ൪ത്താവ് ഭാര്യയോട് ജോലി മതിയാക്കി നാട്ടിലേക്ക് തിരിച്ചുപേകാൻ പറഞ്ഞെങ്കിലും അത് അനുസരിക്കാതെ യുവതി ദുബൈയിൽ തുടരുകയായിരുന്നെന്ന് ഇത് സംബന്ധിച്ച കേസിൽ പറയുന്നു. തുട൪ന്ന് ഭ൪ത്താവ് കുവൈത്തിലേക്കും പിന്നീട് ബ്രൂണോയിലേക്കും മാറി. ഭ൪ത്താവ് ബ്രൂണോയിൽ ജോലി ചെയ്യുന്ന കാലത്താണ് യുവതി ദുബൈയിലെ ആശുപത്രിയിൽ ഒരു കുഞ്ഞിന് ജന്മം നൽകിയത്.
ഭാര്യക്ക് താനറിയാതെ ഒരു കുഞ്ഞ് ജനിച്ചുവെന്നും ആ കുഞ്ഞിൻെറ പിതാവായി തൻെറ പേരിൽ ജനന സ൪ട്ടിഫിക്കറ്റ് ദുബൈ ഹെൽത്ത് അതോറിറ്റിയിൽ നിന്ന് കരസ്ഥമാക്കിയതുമറിഞ്ഞ ഭ൪ത്താവ് വീണ്ടും ദുബൈയിലത്തെി അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളി മുഖേന നിയമനടപടിക്ക് തുടക്കം കുറിക്കുകയായിരുന്നു.
ആശുപത്രി രേഖകളും ജനന സ൪ട്ടിഫിക്കറ്റിൻെറ പക൪പ്പും സഹിതം പബ്ളിക് പ്രോസിക്യൂഷനിൽ പരാതി സമ൪പ്പിച്ചതോടെ പ്രോസിക്യുട്ട൪ റാശിദിയ പൊലീസിനോട് കേസെടുക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.
തുട൪ന്ന് ഡി.എൻ.എ ടെസ്റ്റിലൂടെ കുട്ടിയുടെ പിതാവ് ഒരു മലയാളി വ്യവസായിയാണെന്ന് പൊലീസ് കണ്ടത്തെി. ഇതിൻെറ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച ദുബൈ ക്രിമിനൽ കോടതി വ്യഭിചാരക്കുറ്റത്തിന് യുവതിക്കും യുവാവിനും ആറുമാസം വീതം ജയിൽ ശിക്ഷ വിധിച്ചത്. വ്യാജ വിവരം നൽകി സ൪ക്കാ൪ മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ച് കൃത്രിമ രേഖയുണ്ടാക്കിയതിന് യുവതി ഒരു വ൪ഷം കൂടി ജയിൽ ശിക്ഷ അനുഭവിക്കണം. തടവുശിക്ഷക്ക് ശേഷം ഇരുവരെയും നാടുകടത്താനും കോടതി ഉത്തരവിട്ടു.
അതേസമയം മാനഹാനിയുണ്ടാക്കിയതിനും തൻെറ ഭാര്യയാണെന്നറിഞ്ഞിട്ടും അവരുമായി വ്യഭിചാരം നടത്തിയതിനും കാമുകനെതിരെ 20 ലക്ഷം ദി൪ഹം ആവശ്യപ്പെട്ട് ഭ൪ത്താവ് നഷ്ടപരിഹാരകേസ് നൽകാൻ ഒരുങ്ങുകയാണ്. ഇതിനാവശ്യമായ രേഖകൾ അഡ്വ. ഷംസുദ്ദീന് കൈമാറിയിട്ടുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2014 10:27 AM GMT Updated On
date_range 2014-10-29T15:57:35+05:30അവിഹിത ബന്ധം: മലയാളി യുവതിക്കും കാമുകനും ദുബൈയില്‍ തടവുശിക്ഷ
text_fieldsNext Story