മനാമ: ഐ.എസിനെതിരെ സംയുക്ത ഓപറേഷൻ കമാൻഡ൪ പ്രതിനിധി ജനറൽ ജോൺ ആലനുമായി വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് ബിൻ മുഹമ്മദ് ആൽഖലീഫ കൂടിക്കാഴ്ച്ച നടത്തി.
അമേരിക്കയും ബഹ്റൈനും തമ്മിൽ നിലനിൽക്കുന്ന സഹകരണവും ശക്തമായ ബന്ധവും അനുസ്മരിച്ച മന്ത്രി കൂടുതൽ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനുള്ള സന്നദ്ധത അദ്ദേഹത്തെ അറിയിച്ചു. ഇറാഖിലും സിറിയയിലുമുള്ള ഐ.എസ് തീവ്രവാദികൾക്കെതിരെ സഖ്യസേന നടത്തിക്കൊണ്ടിരിക്കുന്ന പ്രതിരോധ പ്രവ൪ത്തനങ്ങൾക്ക് ശക്തി പകരുന്നതിൽ സന്തോഷമുള്ളതായി അദ്ദേഹം വ്യക്തമാക്കി.
മധ്യപൗരസ്ത്യ ദേശത്ത് സമാധാനവും ശാന്തിയും കൈവരുന്നതിന് തീവ്രവാദത്തെ വേരോടെ പിഴുതെറിയേണ്ടത് അനിവാര്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. തീവ്രവാദത്തിനുള്ള ഫണ്ടിംഗ് തടയുന്നതിനുദ്ദേശിച്ച് നടത്തുന്ന അന്താരാഷ്ട്ര സമ്മേളനത്തിന് ബഹ്റൈൻ ആതിഥ്യം വഹിക്കുന്നതായി മന്ത്രി അറിയിച്ചു.
അന്താരാഷ്ട്ര തലത്തിലെ വിഗദ്ധരും ഉത്തരവാദപ്പെട്ടവരും പങ്കെടുക്കുന്ന സമ്മേളനം അടുത്ത മാസം ഒമ്പതിനാണ് നടക്കുക. തീവ്രവാദം വിപാടനം ചെയ്യുന്നതിനുള്ള ബഹ്റൈൻെറ ആത്മാ൪ഥമായ ശ്രമങ്ങളെ അലൻ ശ്ളാഘിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2014 10:20 AM GMT Updated On
date_range 2014-10-29T15:50:54+05:30ഐ.എസിനെതിരായ സംയുക്ത ഓപറേഷന്‍ കമാന്‍ഡര്‍ പ്രതിനിധിയുമായി വിദേശകാര്യ മന്ത്രി ചര്‍ച്ച നടത്തി
text_fieldsNext Story