അവയവങ്ങള്‍ ദാനം ചെയ്ത് അവള്‍ തൂക്കിലേറി
text_fieldsതെഹ്റാൻ: കൊലക്കുറ്റത്തിന് ശിക്ഷയായി കിട്ടിയ കൊലക്കയ൪ തൻെറ കഴുത്തിൽ അമരുന്നതിനു മുമ്പ് റെയ്ഹാന അതു തീരുമാനിച്ചു കഴിഞ്ഞിരുന്നു. അവസാനമായി ഉമ്മക്കെഴുതിയ കത്തിൽ അവ൪ അതു പറഞ്ഞു. ഹൃദയത്തെ ദ്രവിപ്പിക്കുന്നതായിരുന്നു ആ എഴുത്ത്. പലരുടെയും ജീവിതത്തിൽ കൈത്താങ്ങായി റെയ്ഹാന തൂക്കുമരത്തിലേക്ക് കയറി.
കഴിഞ്ഞ ശനിയാഴ്ച ഇറാനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട റെയ്ഹാന ജബരിയാണ് ജയിലിൽ നിന്ന് ഉമ്മക്ക് കത്തെഴുതിയത്. മനുഷ്യാവകാശ പ്രവ൪ത്തകരാണ് കത്ത് പുറത്തുവിട്ടത്. 2007ൽ ഇറാൻ രഹസ്യാന്വേഷണ വിഭാഗത്തിലെ മുൻ ഉദ്യോഗസ്ഥനെ റെയ്ഹാന കൊലപ്പെടുത്തി എന്നാണ് കേസ്. അറസ്റ്റിലായ ജബരിയെ 2009ൽ തെഹ് റാൻ ക്രിമിനൽ കോടതി വധശിക്ഷക്ക് വിധിച്ചു. എന്നാൽ, കേസിൻെറ അന്വേഷണവും വിചാരണയും ശരിയായ രീതിയിലല്ലെന്ന് ആരോപിച്ച് ആംനെസ്റ്റി ഇൻറ൪നാഷണൽ രംഗത്തെത്തി. ഇതേതുട൪ന്ന് സെപ്റ്റംബ൪ 30ന് ശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരുന്ന ഇറാൻ, 10 ദിവസത്തേക്ക് വധശിക്ഷ നീട്ടിവെക്കുകയായിരുന്നു.
റെയ്ഹാന ഉമ്മക്ക് എഴുതിയ കത്തിൻെറ പൂ൪ണരൂപം
പ്രിയപ്പെട്ട ഷോലെഹ്, ഉമ്മാ, ഞാൻ ഇന്ന് ഖിസാസിനെ (ഇറാനിയൻ നിയമത്തിലെ സമപ്രതികാര നിയമം) അഭിമുഖീകരിക്കും. ഞാൻ ജീവിത പുസ്തകത്തിൻെറ അവസാന താളിൽ എത്തിയിരിക്കുന്നു എന്ന കാര്യം എന്തുകൊണ്ടാണ് നിങ്ങൾ എന്നെ ഓ൪മിപ്പിക്കാതിരുന്നത്. അത് ഞാൻ അറിയണമെന്ന് ഉമ്മ ആഗ്രഹിക്കുന്നില്ലേ? ഉമ്മ ദു:ഖിതയാവുമ്പോൾ ഞാൻ എത്ര ലജ്ജിക്കുന്നെന്നോ? ഉമ്മയുടെയും ഉപ്പയുടെയും കൈയിൽ ചുംബിക്കാൻ അവസരം എന്തുകൊണ്ട് എനിക്ക് തന്നില്ല?
19 വയസുവരെ ജീവിക്കാൻ ലോകം എന്നെ അനുവദിച്ചു. ഞാൻ കൊല്ലപ്പെടേണ്ട ദുശകുനമായ രാത്രിയായിരുന്നു അത്. എൻെറ മൃതദേഹം നഗരത്തിൻെറ ഏതെങ്കിലും മൂലയിൽ വലിച്ചെറിയപ്പെടുമായിരുന്നു. അതിനും ദിവസങ്ങൾ കഴിഞ്ഞ് എൻെറ മൃതദേഹം തിരിച്ചറിയാൻ പൊലീസ് ഉമ്മയെ വിളിച്ചുവരുത്തും. ഞാൻ ബലാത്സംഗം ചെയപ്പെട്ടതാണെന്ന് ഉമ്മയടക്കമുള്ളവ൪ അംഗീകരിക്കും. എന്നെ കൊന്നയാളെ ഒരിക്കലും കണ്ടുപിടിക്കാൻ സാധിക്കില്ലായിരുന്നു. കാരണം നമ്മൾക്ക് അവരുടെ അത്ര സ്വാധീനമോ പണമോ ഇല്ല. പലതും സഹിച്ചും സമൂഹത്തിൽ അപമാനിതയായും ഉമ്മ പിന്നെയും ജീവിച്ച് ഈ അപമാനം പേറിത്തന്നെ തന്നെ മരിക്കും.
പക്ഷേ, അങ്ങനെയൊന്നും നടന്നില്ല. ഞാൻ തിരിച്ചടിച്ചത് എല്ലാ കഥകളും മാറ്റി. എൻെറ മൃതദേഹം വഴിയിൽ വലിച്ചെറിയപ്പെട്ടില്ല; മറിച്ച് ഞാൻ എവിൻ പ്രിസണിലെ ഏകാന്ത തടവറയിലേക്ക് വലിച്ചെറിയപ്പെട്ടു. ഷഹറെ റേ (റേ നഗരം) പോലെയുള്ള ജയിലാണിത്. എന്നാൽ പഴിപറയാതെ വിധിയെ സ്വീകരിക്കുക. മരണം ജീവിതത്തിൻെറ അവസാനമല്ലെന്ന് എന്നേക്കാൾ നന്നായി ഉമ്മക്ക് അറിയില്ലേ?
ഒരാൾ ഈ ലോകത്തേക്ക് വരുന്നത് ഒരു പാട് അനുഭവിക്കാനും അതിലൂടെ പാഠങ്ങൾ പഠിക്കാനുമാണെന്ന് ഉമ്മ എന്നെ പഠിപ്പിച്ചിട്ടുണ്ട്. ഓരോ ആളുടെയും തോളിൽ ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കപ്പെട്ടിട്ടുണ്ട്. ചില സമയങ്ങൾ പോരാടാനുള്ളതാണെന്നും ഞാൻ ജീവിതത്തിൽ നിന്ന് പഠിച്ചു. എന്നെ ചമ്മട്ടി കൊണ്ടടിക്കാൻ ശ്രമിച്ചയാളെ തടയാൻ വന്ന വണ്ടിക്കാരനെപ്പറ്റി പറഞ്ഞത് ഞാൻ ഓ൪ക്കുന്നു. എനിക്കുനേരെ ഓങ്ങിയ ചമ്മട്ടിയുടെ അടികൊണ്ട് വണ്ടിക്കാരൻ നി൪ഭാഗ്യവശാൽ മരണപ്പെട്ടു. മരിക്കുമ്പോൾ പോലും ധാ൪മികത കൈവെടിയരുതെന്ന് ഉമ്മ അന്ന് എന്നോട് പറഞ്ഞിരുന്നു.
എന്ത് പ്രകോപനങ്ങളുണ്ടായാലും മാന്യമായി തിരിച്ചുപെരുമാറണമെന്നും സ്കൂളിൽ പഠിക്കുന്ന സമയത്ത് ഞങ്ങളെ പഠിപ്പിച്ചില്ലായിരുന്നോ? എന്നാൽ അത് തെറ്റായിരുന്നെന്ന് പിന്നീട് ബോധ്യമായി. ഇത് സംഭവിച്ചപ്പോൾ ആ അധ്യാപനങ്ങൾ എൻെറ സഹായത്തിനെത്തിയില്ല. കഠിനഹൃദയയും കൊടും കുറ്റവാളിയുമായിട്ടാണ് ഞാൻ കോടതിയിൽ ഹാജരാക്കപ്പെട്ടത്. എന്നാൽ ഞാൻ ആരോടും യാചിച്ചില്ല. തല താഴ്ത്തി കരഞ്ഞതുമില്ല; കാരണം ഞാൻ നിയമത്തിൽ വിശ്വസിച്ചിരുന്നു.
എന്നാൽ, ഞാൻ വിചാരിച്ചപോലെ വിചാരണ നടന്നില്ല. ഒരു കൊതുകിനെപ്പോലും ഞാൻ കൊന്നിട്ടില്ല. പാറ്റകളെ അവയുടെ കൊമ്പ് പിടിച്ച് പുറത്തേക്കെറിയുമായിരുന്നു ഞാൻ. എന്നാൽ ഇപ്പോൾ ഞാൻ ഗൂഢാലോചനാ കൊലപാതകിയായി മുദ്രകുത്തപ്പെട്ടു.
എത്ര പ്രതീക്ഷയോടെയായിരിക്കും കോടതിയിലെ ത്തുന്നവ൪ ഓരോ ന്യായാധിപനിൽ നിന്നും വിധി പ്രതീക്ഷിക്കുന്നത്. ഒരു ബോക്സറുടെതുപോലുള്ള കൈകളാണ് എൻേറതെന്നത് ന്യായാധിപൻ ചോദ്യം ചെയ്തില്ല. ഉമ്മ എൻെറ ഉള്ളിൽ സ്നേഹം നട്ട ഈ രാജ്യത്തിന് എന്നെ ആവശ്യമില്ല. വിചാരണക്കിടയിൽ എന്നെ മ൪ദ്ദിക്കുകയും അശ്ലീല പ്രയോഗങ്ങൾ നടത്തുകയും ചെയ്തവ൪ക്കെതിരെ ആരും പ്രതികരിച്ചില്ല. എൻെറ മനോഹരമായ തലമുടി വടിച്ച് മാറ്റിക്കൊണ്ട് അവ൪ എനിക്ക് 11 മാസത്തെ ഏകാന്ത തടവ് വിധിച്ചു.
പ്രിയപ്പെട്ട ഉമ്മാ.. നിങ്ങൾ കേൾക്കുന്നതിനെ ഓ൪ത്ത് കരയരുത്. ആദ്യ ദിവസം തന്നെ പ്രായമുള്ള അവിവാഹിതനായ ഒരു ഉദ്യോഗസ്ഥൻ എൻെറ കൈയിലെ നഖം വേദനിപ്പിച്ചു. ആ സൗന്ദര്യം ഈ കാലത്തിന് യോജിച്ച ഒന്നല്ല എന്ന് എനിക്ക് മനസിലായി. അത് മാത്രമല്ല, നോട്ടത്തിൻെറ സൗന്ദര്യം, അഭിവാദ്യത്തിൻെറയും ചിന്തയുടെയും സൗന്ദര്യം, നല്ല കൈയക്ഷരത്തിൻെറ സൗന്ദര്യം, കണ്ണുകളുടെയും കാഴ്ചപ്പാടുകളുടെയും സൗന്ദര്യം, നല്ല ശബ്ദത്തിൻെറ സൗന്ദര്യം -ഇവയൊന്നും ഈ കാലത്തിന് യോജിച്ചതല്ല.
പ്രിയപ്പെട്ട ഉമ്മാ.. എൻെറ ആദ൪ശങ്ങൾ എല്ലാം മാറിയിട്ടുണ്ട്. എനിക്ക് പല കാര്യങ്ങളും പറയണമെന്നുണ്ട്. എന്നെ വധിക്കും മുമ്പ് ഇത് ആരോടെങ്കിലും പറയണം. എൻെറ ഓ൪മക്കായി ഈ കൈയെഴുത്ത് ഞാൻ ബാക്കിവെക്കുന്നു.
ഉമ്മാ.. ഈ ലോകത്തുനിന്ന് പോകുന്നതിന് മുമ്പ് എനിക്ക് നിങ്ങൾ ചില കാര്യങ്ങൾ ചെയ്തുതരണം. എൻെറ വിൽപത്രത്തിൻെറ ഒരു ഭാഗം നിങ്ങളോട് ഞാൻ പറയുകയാണ്. കരയരുത്; ഞാൻ പറയുന്നത് ദയവായി കേൾക്കണം. എൻെറ അപേക്ഷ എന്താണെന്ന് കോടതിയോട് നിങ്ങൾ പറയണം. അങ്ങനെയൊരു കത്ത് ജയിലിൽ ഇരുന്നുകൊണ്ട് എനിക്ക് എഴുതാൻ സാധിക്കില്ല. അതിനാൽ ഞാൻ പറയുന്ന കാര്യം ചെയ്തുതരാൻ കോടതിയോട് നിങ്ങൾ യാചിക്കണം. എൻെറ ജീവനുപോലും യാചിക്കാൻ എനിക്ക് താൽപര്യമില്ലെങ്കിലും ഇതിന് നിങ്ങൾ യാചന നടത്തണം.
എൻെറ കണ്ണുകളും ഹൃദയവും മണ്ണിനടിയിൽ ജീ൪ണിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എൻെറ കണ്ണ്, വൃക്ക, ഹൃദയം, അസ്ഥികൾ, മറ്റുള്ളവ൪ക്ക് ഉപകാരപ്പെടുന്ന എല്ലാം ആവശ്യമുള്ളവ൪ക്ക് ദാനം ചെയ്യാൻ അപേക്ഷിക്കണം. അവയവങ്ങൾ സ്വീകരിക്കുന്നവ൪ക്ക് എൻെറ പേര് വെളിപ്പെടുത്തരുത്.
ഉമ്മാ... എൻെറ ഹൃദയത്തിൻെറ അടിത്തട്ടിൽ നിന്ന് ഞാൻ പറയട്ടെ. നിങ്ങൾക്ക് കരയാനും സങ്കടപ്പെടാനും എനിക്ക് ഒരു കുഴിമാടം ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല.എൻെറ മരണത്തിനുശേഷം ഉമ്മ കറുത്ത വസ്ത്രം അണിയരുത്. എൻെറ കറുത്ത ദിനങ്ങൾ മറക്കാൻ നിങ്ങൾ ആവുന്നതെല്ലാം ചെയ്യണം.
നമ്മളെ ഈ ലോകം സ്നേഹിച്ചിട്ടില്ല. എൻെറ വിധി എന്താണെന്ന് ഈ ലോകത്തിന് അറിയേണ്ട ആവശ്യമില്ല. ഞാൻ മരണത്തെ ആലിംഗനം ചെയ്യുകയാണ്. അല്ലാഹുവിൻെറ കോടതിയിൽ ഈ വിചാരണക്കാരെ ഞാൻ കാത്തിരിപ്പുണ്ടാകും. അവരെ വിചാരണ ചെയ്യും. ഇൻസ്പെക്ട൪ ഷാംലുവിനെ വിചാരണ ചെയ്യും. സുപ്രീംകോടതിയിലെ ജഡ്ജിയെ വിചാരണ ചെയ്യും. വിചാരണക്കിടെ എന്നെ ഇടിച്ച് തള്ളിയിട്ട ന്യായാധിപനെ ഞാൻ വിചാരണ ചെയ്യും. ശരിയെ ശരിയായി കാണാൻ ശ്രമിക്കാത്ത ഡോ. ഫ൪വാൻദി, ഖാസിം ശബാനി തുടങ്ങിയവരെയെല്ലാം സ്രഷ്ടാവിൻെറ കോടതിയിൽ വിചാരണ ചെയ്യപ്പെടും.
മൃദുഹൃദയയായ പ്രിയപ്പെട്ട ഉമ്മാ... പരലോകത്ത് നമ്മൾ കുറ്റം ആരോപിക്കുന്നവരും മറ്റുള്ളവ൪ കുറ്റവാളികളുമായിരിക്കും. അല്ലാഹു തീരുമാനിക്കുന്നതെന്താണെന്ന് നമുക്ക് കാത്തിരുന്ന് കാണാം. മരിക്കുന്നത് വരെ എനിക്ക് എൻെറ ഉമ്മയെ പുണരണം. ഞാൻ ഉമ്മയെ അതിയായി സ്നേഹിക്കുന്നു.
- See more at: http://origin-www.madhyamam.com/news/317185/141027#sthash.xUfkcTvG.dpufതെഹ്റാൻ: കൊലക്കുറ്റത്തിന് ശിക്ഷയായി കിട്ടിയ കൊലക്കയ൪ തൻെറ കഴുത്തിൽ അമരുന്നതിനു മുമ്പ് റെയ്ഹാന അതു തീരുമാനിച്ചു കഴിഞ്ഞിരുന്നു. അവസാനമായി ഉമ്മക്കെഴുതിയ കത്തിൽ അവ൪ അതു പറഞ്ഞു. ഹൃദയത്തെ ദ്രവിപ്പിക്കുന്നതായിരുന്നു ആ എഴുത്ത്. പലരുടെയും ജീവിതത്തിൽ കൈത്താങ്ങായി റെയ്ഹാന തൂക്കുമരത്തിലേക്ക് കയറി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.