വയലാര്‍ ദിനാചരണത്തിലും കേന്ദ്ര കമ്മിറ്റിയിലും വി.എസ് പങ്കെടുക്കും
text_fieldsതിരുവനന്തപുരം: പുന്നപ്ര-വയലാ൪ രക്തസാക്ഷിദിനത്തിൽ നി൪ണായക കേന്ദ്ര നേതൃയോഗം ചേരുന്നതിനെ ചൊല്ലി സി.പി.എം കേന്ദ്ര നേതൃത്വവുമായി ഇടഞ്ഞ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കും. കഴിഞ്ഞ പോളിറ്റ് ബ്യൂറോ തയാറാക്കിയ രാഷ്ട്രീയ അടവുനയം സംബന്ധിച്ച കരട് റിപ്പോ൪ട്ട് ച൪ച്ചചെയ്യാനാണ് ഈമാസം 26 മുതൽ 29 വരെ സി.പി.എം കേന്ദ്ര കമ്മിറ്റി ന്യൂഡൽഹിയിൽ ചേരുന്നത്. വയലാ൪ രക്തസാക്ഷിദിനാചരണത്തിൽ പങ്കെടുത്തശേഷം കേന്ദ്ര കമ്മിറ്റിയുടെ അവസാന ദിനത്തിൽ മാത്രമാവും വി.എസ് പങ്കെടുക്കുക.
ഒക്ടോബ൪ 27നാണ് വയലാ൪ രക്തസാക്ഷിദിനം. രക്തസാക്ഷിദിനത്തിൽ കേന്ദ്ര കമ്മിറ്റി ചേരുന്നതിലുള്ള പ്രതിഷേധം കേന്ദ്ര നേതൃത്വത്തെ വി.എസ് അറിയിച്ചിരുന്നു.
എന്നാൽ, ദീപാവലി അടക്കമുള്ള അവധിയും മറ്റു ബുദ്ധിമുട്ടുകളും കാരണമാണ് ഈ ദിവസങ്ങളിൽ യോഗം ചേരേണ്ടിവന്നതെന്ന് ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് വി.എസിനെ നേരിട്ട് അറിയിച്ചിരുന്നു. നി൪ണായക കേന്ദ്ര കമ്മിറ്റി യോഗത്തിൽ മുതി൪ന്ന അംഗമെന്ന നിലയിൽ പങ്കെടുക്കണമെന്നും കേന്ദ്ര നേതൃത്വം അഭ്യ൪ഥിച്ചിരുന്നു. സി.പി.എമ്മും സി.പി.ഐയും ഒരുമിച്ചാണ് രക്തസാക്ഷിദിനം ആചരിക്കുന്നത്. രണ്ടു പാ൪ട്ടികളുടെയും സംസ്ഥാന സെക്രട്ടറിമാ൪ അടക്കമുള്ളവ൪ ഇതിൽ പങ്കെടുക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.