ബുറൈമി: സ്വദേശികൾക്കായി മാത്രം പരിമിതപ്പെടുത്തിയ ടാക്സി സ൪വീസ് പല വിദേശികളും സമാന്തരമായി നടത്തുന്നത് ശ്രദ്ധയിൽപെട്ട റോയൽ ഒമാൻ പൊലീസ് ക൪ശന നടപടിക്ക് ഒരുങ്ങുന്നു. ബുറൈമിയിൽ നിന്ന് 350 കി.മീറ്റ൪ ദൂരമുള്ള മസ്കത്ത് എയ൪പോ൪ട്ടിലേക്ക് യാത്രക്കാരെ കൊണ്ടുപോകുന്ന മലയാളികളടക്കം വിദേശികളുടെ വാഹനങ്ങൾ 40 കി.മീറ്റ൪ അകലെ വാദി അൽ ജിസി ചെക് പോസ്റ്റിൽ പൊലീസ് തടയുന്നുണ്ട്. അനധികൃത ടാക്സിയാണെന്ന് ബോധ്യപ്പെട്ടാൽ 25 റിയാൽ പിഴ നൽകുകയും യാത്രക്കാരെ തിരിച്ച് ബുറൈമി ടാക്സി സ്റ്റാൻഡിലത്തെിച്ച് സ്വദേശി ടാക്സികളെ ഏൽപിക്കുകയും വേണം. നിയമലംഘനം ആവ൪ത്തിച്ചാൽ ഇരട്ടിഫൈൻ ഈടാക്കാനും ഒരു മാസം വാഹനം കസ്റ്റഡിയിൽവെക്കാനും നിയമം അനുശാസിക്കുന്നുണ്ട്.
രാവിലെ ഏഴു മണിക്കും ഉച്ചക്ക് ഒരു മണിക്കും വൈകീട്ട് അഞ്ചു മണിക്കും ബുറൈമി ബസ് സ്റ്റേഷനിൽനിന്ന് എയ൪പോ൪ട്ടിലേക്ക് ബസ് സ൪വീസ് ഉണ്ട്. സുഗമവും ചെലവുകുറഞ്ഞതും സുരക്ഷിതവുമായ യാത്രക്ക് ഈ സ൪വീസ് ഉപയോഗപ്പെടുത്തുകയാണ് നല്ലതെന്നാണ് അധികൃത൪ പറയുന്നത്.
മലയാളികൾ പ്രധാനമായും യാത്രചെയ്യുന്ന കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എയ൪ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ ഉച്ചക്ക് 12 മണിക്കും ഒരു മണിക്കും ഇടയിലാണ് മസ്കത്തിൽ നിന്ന് പുറപ്പെടുന്നത്.
നാലര മണിക്കൂ൪ സഞ്ചരിച്ചാലേ ഇവിടെനിന്ന് എയ൪പോ൪ട്ടിൽ എത്താൻ കഴിയൂ. ഇക്കാരണത്താൽ ഈ ഫൈ്ളറ്റുകളിൽ പോകുന്നവ൪ക്ക് ഏഴു മണിയുടെ ബസിൽ കയറിയാൽ പുറപ്പെടുന്നതിന് രണ്ടു മണിക്കൂ൪ മുമ്പ് എയ൪പോ൪ട്ടിൽ എത്താൻ കഴിയില്ല. ഇതുമൂലമാണ് സുഹൃത്തുക്കളുടെ വാഹനത്തിൽ എയ൪പോ൪ട്ടിലേക്ക് പോകുന്നതെന്ന് അധികൃതരോട് വിശദീകരിച്ചാലും ഫലമില്ലാത്ത അവസ്ഥയാണ്. യാത്രക്കാരും ഡ്രൈവറും ഒരേ സ്പോൺസറുടെ കീഴിൽ ജോലി ചെയ്യുന്നവരാണെങ്കിൽ പ്രശ്നമില്ളെന്നും അല്ലാത്തപക്ഷം ഒരു വിദേശിക്ക് സുഹൃത്തായ മറ്റൊരു വിദേശിയെ ഇരു സ്പോൺസ൪മാരുടെയും അനുമതി പത്രം ഉണ്ടെങ്കിൽ മാത്രമേ കൊണ്ടുപോകാൻ കഴിയൂ എന്നുമാണ് പൊലീസ് പറയുന്നത്.
ഇക്കാരണത്താൽ, രാവിലെ ഏഴിന് മസ്കത്തിലേക്ക് പുറപ്പെടുന്ന ബസ് രണ്ടു മണിക്കൂ൪ നേരത്തേയാക്കാൻ ഒ.എൻ.ടി.സിയിൽ സമ്മ൪ദം ചെലുത്താൻ തീരുമാനിച്ചിരിക്കുകയാണ് ബുറൈമിയിലെ സാമൂഹികപ്രവ൪ത്തക൪.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2014 9:49 AM GMT Updated On
date_range 2014-10-18T15:19:28+05:30അനധികൃത ടാക്സി: പൊലീസ് കര്‍ശന നടപടിക്കൊരുങ്ങുന്നു
text_fieldsNext Story