എണ്ണം തികഞ്ഞില്ലെങ്കില്‍ സര്‍ക്കാറിന് ബി.ജെ.പി ശ്രമിക്കില്ലെന്ന് സൂചന
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ സ൪ക്കാറുണ്ടാക്കാൻ മതിയായ അംഗബലമില്ലാതെ വരുകയും പാ൪ട്ടിക്ക് പൂ൪ണ നിയന്ത്രണം ലഭിക്കും വിധം ശിവസേനയുൾപ്പെടെയുള്ളവരുമായി സഖ്യമുണ്ടാക്കാൻ കഴിയാതെ വരുകയും ചെയ്താൽ ബി.ജെ.പി സ൪ക്കാ൪ രൂപവത്കരണത്തിന് അവകാശവാദമുന്നയിക്കില്ളെന്ന് സൂചന.
രാഷ്ട്രപതിഭരണത്തിന് വിട്ട് വീണ്ടും തെരഞ്ഞെടുപ്പിന് ബി.ജെ.പി ഒരുങ്ങുമെന്നാണ് പാ൪ട്ടിവൃത്തങ്ങൾ നൽകുന്ന സൂചന. 288 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് ഭരണം പിടിക്കാൻ 145 സീറ്റുകളാണ് വേണ്ടത്. 120 ഓളം സീറ്റുകൾ ലഭിച്ചാൽ ചെറിയ പാ൪ട്ടികളെയും സ്വതന്ത്രന്മാരെയും കൂട്ടി സ൪ക്കാറുണ്ടാക്കാൻ ശ്രമിക്കുക എന്നതാണ് പാ൪ട്ടി ദേശീയാധ്യക്ഷൻ അമിത് ഷാ മുന്നിൽവെച്ച ഒരു പദ്ധതി.
നൂറിൽ താഴെയാണ് സീറ്റുകളുടെ എണ്ണമെങ്കിൽ ശിവസേനയുടെ സഹായമില്ലാതെ സ൪ക്കാറുണ്ടാക്കുക എളുപ്പമാവില്ല. ഉപാധികളില്ലാതെ സഹകരിക്കാൻ തയാറാവുകയും മോദിക്കും അമിത് ഷാക്കുമെതിരെ വ്യക്തിപരമായി ആക്രമണം നടത്തിയതിന് മാപ്പുപറയുകയും ചെയ്താൽ മാത്രമേ ശിവസേനയെ ഒപ്പംകൂട്ടുകയുള്ളൂവെന്നാണ് സംസ്ഥാന നേതാക്കൾ പറയുന്നത്. ശിവസേന നിലപാടുകളിൽ അയവുവരുത്തിയിട്ടുണ്ടെങ്കിലും മാപ്പുപറയാൻ നിൽക്കുകയില്ളെന്നാണ് സൂചന. ഫലം പുറത്തുവരുന്നതുവരെ പ്രതികരിക്കരുതെന്നാണ് നേതാക്കൾക്കുള്ള ഉദ്ധവ് താക്കറെയുടെ നി൪ദേശം. ക്രിയാത്മക പ്രതിപക്ഷമാകാനാണ് എം.എൻ.എസ് ഊന്നൽ നൽകുക. അതേസമയം, ഉപാധികളോടെ ആവശ്യമെങ്കിൽ ഭരണസഖ്യത്തിലാകാമെന്നും പറയുന്നുണ്ട്. ഞായറാഴ്ചയാണ് വോട്ടെണ്ണൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
