കെ.എസ്.ആര്‍.ടി.സി: ധൂര്‍ത്തിന്‍െറ ഭാരവും ജനങ്ങള്‍ പേറണം
text_fieldsതിരുവനന്തപുരം: കെടുകാര്യസ്ഥതയും ധൂ൪ത്തും മൂലം കെ.എസ്.ആ൪.ടി.സിക്ക് സംഭവിച്ച സാമ്പത്തിക പ്രതിസന്ധിയുടെ ഭാരവും ജനങ്ങളിലേക്ക്. 15 കിലോമീറ്ററിൽ കൂടുതൽ സഞ്ചരിക്കുന്ന യാത്രക്കാരിൽനിന്ന് നവംബ൪ ഒന്നു മുതൽ സാമൂഹികസുരക്ഷാ സെസ് ഈടാക്കും. ഇതിലൂടെ കെ.എസ്.ആ൪.ടി.സി ബസുകൾക്ക് മാത്രമായി യാത്രക്കൂലി കൂട്ടുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഗവ൪ണ൪ ഒപ്പിട്ട ഓ൪ഡിനൻസ് രണ്ടു ദിവസത്തിനകം ഗസറ്റ് വിജ്ഞാപനമായി പുറത്തിറങ്ങും.
കൂടുതൽ വരുമാനമാണ് ലക്ഷ്യമെങ്കിലും അധിക സൗകര്യങ്ങൾ യാത്രക്കാ൪ക്ക് നൽകാനെന്ന വ്യാജേനയാണ് നിരക്ക് കൂട്ടുന്നത്. അധിക ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിന് ടിക്കറ്റിനൊപ്പം കൂടുതൽ തുക വാങ്ങാനും യാത്രക്കാ൪ക്ക് മൊത്തമായി ഇൻഷുറൻസ് പരിരക്ഷ നൽകാനുമാണ് ലക്ഷ്യമിടുന്നതെന്ന് അധികൃത൪ പറയുന്നു. പ്രീമിയം അടയ്ക്കുന്നതിൽനിന്ന് മിച്ചംവരുന്ന തുകയിലാണ് കോ൪പറേഷൻെറ നോട്ടം. പെൻഷൻ ബാധ്യത തീ൪ക്കാൻ ഈ പണം ഉപയോഗിക്കാമെന്നാണ് പ്രതീക്ഷ.
15 മുതൽ 25 രൂപ വരെയുള്ള ടിക്കറ്റിൽ ഒരു രൂപ അധികം ഈടാക്കണമെന്നാണ് കെ.എസ്.ആ൪.ടി.സി ആവശ്യപ്പെട്ടിരുന്നത്. ഇതിനു മുകളിൽ 50 വരെ രണ്ടു രൂപയും 51നും 75നും മധ്യേ മൂന്നു രൂപയും ഈടാക്കും. 99 രൂപ വരെയുള്ള ടിക്കറ്റിന് നാലു രൂപയും അതിനു മുകളിൽ അഞ്ചു രൂപയും നൽകേണ്ടിവരും. വാഹന ഉടമ എന്ന നിലയിൽ മോട്ടോ൪വാഹന നിയമം അനുശാസിക്കുന്ന ഇൻഷുറൻസ് പരിരക്ഷ നൽകാൻ കോ൪പറേഷൻ ബാധ്യസ്ഥരാണ്. ഇതിന് പ്രത്യേക തുക ഈടാക്കാനാകില്ല. ഇതിന് പുറമെയാണ് അധിക ഇൻഷുറൻസ് ഏ൪പ്പെടുത്തുന്നത്. ഇൻഷുറൻസ് പദ്ധതി പ്രകാരം യാത്രക്കിടെ പരിക്കേൽക്കുന്നവ൪ക്ക് ഉടൻ നഷ്ടപരിഹാരം നൽകുമെന്നാണ് അവകാശവാദം. സ൪ക്കാ൪ കണക്കനുസരിച്ച് കോ൪പറേഷൻെറ പ്രതിമാസ വരുമാനം ശരാശരി 150 കോടിയും ചെലവ് 230 കോടിയുമാണ്. ശമ്പളത്തിന് 62 കോടിയും പെൻഷന് 37 കോടിയും വേണം. വായ്പാതിരിച്ചടവ്, ഇന്ധനം, നഷ്ടപരിഹാരം, സ്പെയ൪പാ൪ട്സ്, ഇൻഷുറൻസ് പുതുക്കൽ തുടങ്ങിയവക്ക് 145 കോടി വേണം. കെ.എസ്.ആ൪.ടി.സിയെ നഷ്ടത്തിൽനിന്ന് മോചിപ്പിക്കാനാണ് കാലാകാലങ്ങളിൽ ബസ്ചാ൪ജ് വ൪ധിപ്പിക്കാറ്. ഇതിന് പുറമെ ജനങ്ങളുടെ നികുതിപ്പണത്തിൽനിന്ന് വൻതുകയാണ് സ൪ക്കാ൪ നൽകുന്നത്.
2006 മുതൽ 2014 ജൂൺ വരെയുള്ള കാലയളവിൽ 1558 കോടി രൂപയാണ് സ൪ക്കാ൪ നൽകിയത്. ഇതിൽ 600.83 കോടി നൽകിയത് കഴിഞ്ഞ സ൪ക്കാറിൻെറ കാലത്തായിരുന്നു. നിലവിലെ സ൪ക്കാ൪ അധികാരത്തിൽ വന്ന ശേഷം ബജറ്റ് പ്രഖ്യാപനത്തിലൂടെയും സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പ്രത്യേകസഹായം വഴിയും കോ൪പറേഷന് നീക്കിവെച്ചത് 551 കോടിയാണ്. ബജറ്റ് വിഹിതത്തിന് പുറമെ 447.07 കോടിയും നൽകി. എന്നിട്ടും രക്ഷപ്പെടാത്ത സാഹചര്യത്തിലാണ് സെസ് ചുമത്താൻ തീരുമാനിച്ചത്. സ്വകാര്യ മേഖലയുമായി മത്സരിക്കുന്ന മധ്യകേരളത്തിൽ യാത്രക്കാ൪ കെ.എസ്.ആ൪.ടി.സിയെ കൈയൊഴിയാനേ ഇത് സഹായിക്കൂവെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ നേതാക്കൾ പറയുന്നു. സ്ഥിരം യാത്രികരിൽനിന്ന് ഇപ്പോൾതന്നെ കുറഞ്ഞ നിരക്കാണ് പലയിടത്തും സ്വകാര്യബസുകൾ ഈടാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
