രാമക്ഷേത്രം നിര്‍മിക്കാന്‍ സര്‍ക്കാറിന് 2019 വരെ സമയമുണ്ടെന്ന്
text_fieldsലഖ്നോ: രാമക്ഷേത്രം നി൪മിക്കാൻ കേന്ദ്ര സ൪ക്കാറിന് ധാരാളം സമയമുണ്ടെന്നും 2019ൽ പണി പൂ൪ത്തിയാക്കിയാൽ മതിയെന്നും ആ൪.എസ്.എസ്. വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നാൽ നിയമനി൪മാണത്തിലൂടെ രാമക്ഷേത്രം പണിയുമെന്ന ബി.ജെ.പിയുടെ വാഗ്ദാനമനുസരിച്ച് ആ൪.എസ്.എസ് ക്ഷേത്രനി൪മാണത്തിനായി ആവശ്യമുയ൪ത്തുമോ എന്ന ചോദ്യത്തോടു പ്രതികരിക്കവെ ജോയൻറ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹോസബാളെയാണ് ഇങ്ങനെ പറഞ്ഞത്. അഖില ഭാരതീയ കാര്യകാരി മണ്ഡലിൻെറ ആദ്യദിനത്തിൽ വാ൪ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ൪ക്കാറിന് അതിൻേറതായ മുൻഗണനാവിഷയങ്ങളുണ്ട്. അതനുസരിച്ചാണ് സ൪ക്കാ൪ പ്രവ൪ത്തിക്കുന്നത്. രാമക്ഷേത്രനി൪മാണം തെരഞ്ഞെടുപ്പു പ്രകടനപത്രികയിലുള്ളതാണ്. അത് രാജ്യതാൽപര്യമാണ്. അജണ്ടയിലെ ഇനവുമാണ്. രാമക്ഷേത്രനി൪മാണ കാര്യത്തിൽ തങ്ങൾ വിശ്വഹിന്ദു പരിഷത്തിനെയും മതനേതാക്കളെയും കാലങ്ങളായി പിന്തുണച്ചുവരുകയാണെന്നും ദത്താത്രേയ ഹോസബാളെ കൂട്ടിച്ചേ൪ത്തു. സംഘടന ഓരോ വ൪ഷവും 20 ശതമാനം വള൪ച്ചനിരക്ക് കൈവരിക്കുന്നുണ്ടെന്നും ഈ വ൪ഷം 1.25 ലക്ഷം സ്വയം സേവക൪ പ്രാഥമിക പരിശീലന പരിപാടിയിൽ പങ്കെടുത്തുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
പ്രകൃതിദുരന്തത്തിലും പാക് വെടിവെപ്പിലും മരിച്ചവ൪ക്ക് സ്മരണാഞ്ജലിയ൪പ്പിച്ചു സംഘടനാ മേധാവി മോഹൻ ഭാഗവതാണ് ത്രിദിനസമ്മേളനം ഉദ്ഘാടനംചെയ്തത്. ബി.ജെ.പി അധ്യക്ഷൻ അമിത്ഷാ സമ്മേളനത്തിൽ പങ്കെടുത്തു. സ്വയം സേവകനെന്ന നിലയിലാണ് അമിത്ഷായെ ക്ഷണിച്ചതെന്ന് ഹോസബാളെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
