ഭഗവദ്ഗീത വാര്‍ഷികം ആഘോഷിക്കാന്‍ ആര്‍.എസ്.എസ്
text_fieldsന്യൂഡൽഹി: ഭഗവദ്ഗീതയുടെ 5151ാം വ൪ഷികം വിപുലമായി ആഘോഷിക്കാൻ ആ൪.എസ്.എസ് ഒരുങ്ങുന്നു. ഇതിൻെറ ഭാഗമായി ആ൪.എസ്.എസ് അനുബന്ധ സംഘടനയായ ജി.ഐ.ഇ.ഒ ചെങ്കോട്ടയിൽ വൻ സമ്മേളനം സംഘടിപ്പിക്കും.
ആഘോഷച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആ൪.എസ്.എസ് നേതാക്കളും പങ്കെടുക്കും. ഡിസംബ൪ രണ്ട് മുതൽ ഡിസംബ൪ ഏഴ് വരെയാണ് ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സമാപന ചടങ്ങിലാണ് പങ്കെടുക്കുക. സ്പീക്ക൪ സുമിത്ര മഹാജൻ, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവ൪ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
രാഷ്ട്രപതി പ്രണബ് മുഖ൪ജി, മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾകലാം എന്നിവരോട് പങ്കെടുക്കണമെന്ന് അഭ്യ൪ഥിച്ചിട്ടുണ്ടെന്നും ജി.ഐ.ഇ.ഒ ജനറൽ സെക്രട്ടറി കേശവ് ഗുപ്ത അറിയിച്ചു. കേന്ദ്രസ൪ക്കാ൪ ഡിസംബ൪ രണ്ടിന് ഭഗവദ്ഗീത വാ൪ഷികവുമായി ബന്ധപ്പെട്ട് തപാൽ സ്റ്റാമ്പ് പുറത്തിറക്കുമെന്നും സൂചനയുണ്ട്. രാജ്യവ്യാപകമായി ഭഗവദ്ഗീത ആഘോഷം സംഘടിപ്പിക്കാനും ആ൪.എസ്.എസ് ആഹ്വാനം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.