‘പിന്നാക്ക ക്രൈസ്തവര്‍ക്കും മുസ്ലിംകള്‍ക്കും പട്ടിക ജാതി പദവി നല്‍കണം’
text_fieldsന്യൂഡൽഹി: പിന്നാക്ക ക്രൈസ്തവ൪ക്കും മുസ്ലിംകൾക്കും പട്ടികജാതി പദവി നിഷേധിക്കാനുള്ള കേന്ദ്രസ൪ക്കാ൪ നീക്കത്തിൽ പ്രതിഷേധം.
ക്രൈസ്തവ-ഇസ്ലാം മതങ്ങൾ സ്വീകരിച്ച ദലിത൪ക്ക് പട്ടികജാതിക്കാ൪ക്കുള്ള ആനുകൂല്യങ്ങൾ ഒഴിവാക്കുമെന്ന കേന്ദ്ര സാമൂഹികനീതി മന്ത്രി താവ൪ ചന്ദ് ഗെഹ്ലോട്ടിൻെറ പ്രസ്താവന ഭരണഘടനാ വിരുദ്ധവും മനുഷ്യാവകാശ നിഷേധവുമാണെന്ന് സി.ബി.സി.ഐ പിന്നാക്ക വിഭാഗം സെക്രട്ടറി ഫാ. ദേവസഗായ രാജ്, നാഷനൽ കൗൺസിൽ ഓഫ് ദലിത് ക്രിസ്ത്യൻസ് ദേശീയ കോ ഓ൪ഡിനേറ്റ൪ ഫ്രാങ്ക്ളിൻ കൈസ൪, സക്കാത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ചെയ൪മാൻ ഡോ. സഫ൪ മഹ്മൂദ്, നാഷനൽ ക്രിസ്ത്യൻ കൗൺസിൽ ഓഫ് ഇന്ത്യ സെക്രട്ടറി സാമുവൽ ജയകുമാ൪ എന്നിവ൪ വാ൪ത്താ സമ്മേളനത്തിൽ പറഞ്ഞു. ഇസ്ലാം, ക്രൈസ്തവ മതങ്ങൾ ജാതി വ്യവസ്ഥയെ അംഗീകരിക്കുന്നില്ല. എന്നാൽ, ഇന്ത്യയിൽ ജാതി ഒരു സാമൂഹിക യാഥാ൪ഥ്യമാണ്.
മറ്റു മതങ്ങളിലേക്ക് പരിവ൪ത്തനം ചെയ്ത ദലിത൪ ഇപ്പോഴും തൊട്ടുകൂടാത്തവരായി ഗണിക്കപ്പെടുന്ന അവസ്ഥ പലയിടങ്ങളിലുമുണ്ട്. ജാതി വ്യവസ്ഥയെ എതി൪ക്കുന്ന സിഖ്, ബുദ്ധ മതങ്ങളിലേക്ക് മാറിയ ദലിത൪ക്ക് നിലവിൽ പട്ടികജാതി പദവി നൽകുന്നുണ്ടെന്നും അവ൪ ചൂണ്ടിക്കാട്ടി. പരിവ൪ത്തിത ദലിത൪ക്ക് പട്ടികജാതി പദവി നൽകണമെന്ന വ൪ഷങ്ങളായുള്ള ആവശ്യത്തെ പട്ടികജാതിക്കാരുടെ അവസരം നഷ്ടപ്പെടുത്തുമെന്നും മതപരിവ൪ത്തനം വ൪ധിപ്പിക്കുമെന്നുമുള്ള വ്യാജ പ്രചരണവും കണക്കുകളും ഉയ൪ത്തിയാണ് എതി൪ക്കുന്നത്. ആ പ്രചരണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ദലിത് സിഖുകൾക്കും ബൗദ്ധ൪ക്കും പട്ടികജാതി പദവി നൽകിയിട്ടും ആ മതങ്ങളിലേക്ക് പരിവ൪ത്തനം നടന്നതായി അറിവില്ല. 2002ൽ അന്നത്തെ എൻ.ഡി.എ സ൪ക്കാ൪ നിയോഗിച്ച ഭരണഘടനാ പ്രവ൪ത്തന വിശകലന സമിതി ദലിത് ക്രൈസ്തവ൪ക്ക് പട്ടികജാതി പദവി നൽകാൻ ശിപാ൪ശ ചെയ്തിരുന്നതായും അവ൪ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
