സമ്മര്‍ദമില്ല; ഉണ്ടായാല്‍ വഴങ്ങില്ല -ഋഷിരാജ് സിങ്
text_fieldsതൃശൂ൪: വിവിധ സ൪ക്കാ൪ സ്ഥാപനങ്ങളിൽ നിന്ന് വൈദ്യുതി ബിൽ ഇനത്തിൽ വകുപ്പിന് കിട്ടാനുള്ള കുടിശ്ശിക 1,000 കോടി രൂപയെന്ന് കെ.എസ്.ഇ.ബി ചീഫ് വിജിലൻസ് ഓഫിസ൪ ഋഷിരാജ് സിങ്. ഇതിൽ 6,00 കോടി നൽകാനുള്ളത് ജലവിഭവ വകുപ്പാണ്. ശേഷിക്കുന്ന 4,00 കോടി ത൪ക്കങ്ങൾ കാരണം കേസിൽ കിടക്കുകയാണ്. ജലവിഭവ വകുപ്പിൽ നിന്നും ലഭിക്കാനുള്ള തുകക്കായി മന്ത്രിതല ച൪ച്ച നടത്തിയതായി അദ്ദേഹം വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
വൈദ്യുതി കുടിശ്ശിക സംബന്ധിച്ച കേസുകൾ നീട്ടിക്കൊണ്ടുപോകാതെ കഴിവതും വേഗം തീ൪പ്പാക്കാൻ അഡ്വക്കറ്റ് ജനറലുമായി ച൪ച്ച നടത്തുന്നുണ്ട്. വൈകാതെ നടപടിയാകുമെന്ന് അദ്ദേഹം പറഞ്ഞു.എല്ലാ യൂനിറ്റുകൾക്കും നൂതന ഉപകരണങ്ങൾ ലഭ്യമാക്കാൻ നടപടിയെടുത്തിട്ടുണ്ട്.
10 ദിവസത്തിനകം ഇത് വിതരണം ചെയ്യും. തൻെറ പ്രവ൪ത്തനത്തിന് സ൪ക്കാറിൽനിന്ന് നല്ല പിന്തുണ കിട്ടുന്നുണ്ട്. എന്തെങ്കിലും സമ്മ൪ദമുണ്ടായാൽ വഴങ്ങുന്ന പ്രശ്നമില്ല.
വൈദ്യുതി ദുരുപയോഗം ശ്രദ്ധയിൽപെട്ടാൽ അറിയിക്കാം. വിവരം നൽകാനാഗ്രഹിക്കുന്നവ൪ക്ക് 0471 2444554, 9446008006 എന്നീ നമ്പറുകളിലും വിളിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
.png)