വനിതകള്‍ ഉള്‍പ്പെടെ ഖത്തര്‍ സംഘം കിളിമഞ്ചാരോ കീഴടക്കി
text_fieldsദോഹ: ആറ് വനിതകളുൾപ്പെടെ 12 അംഗ ഖത്തരി സംഘം കളിമഞ്ചാരോ പ൪വതം കീഴടക്കി. ഫലസ്തീനിലെ സ്കൂളുകൾക്ക് ഫണ്ട് ശേഖരിക്കാനായി റീച്ച് ഒൗട്ട് ടു ഏഷ്യക്ക് (റോട്ട) വേണ്ടിയാണ് സഹാസിക യാത്ര നടത്തിയത്. 2010ൽ ആദ്യമായി കിളിമൻഞ്ചാരോ കീഴടക്കിയ ഖത്തരി സാഹസികൻ ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽഥാനിയുടെ നേതൃത്വത്തിലുളള സംഘമാണ് 5895 മീറ്റ൪ ഉയരമുളള പ൪വ്വതം കയറിയത്. സ്വദേശികളും ഖത്തറിലുളള വിദേശികളുമുൾപ്പെടെ 12 അംഗ സംഘം ഒക്ടോബ൪ രണ്ടിനാണ് യാത്ര തിരിച്ചത്.
സംഘം കിളമഞ്ചാരോയിൽ എത്തിയതായി ശൈഖ് മുഹമ്മദ് തൻെറ ബ്ളോഗിൽ നൽകിയ വോയ്സ് മെസെജിലൂടെ വ്യക്തമാക്കി. സ്വദേശി വനിതകളുൾപ്പെടെ ആറ് വനിതകളും സംഘത്തിലുണ്ട്. ആദ്യമായാണ് ഖത്തരി വനിതകൾ കിളിമഞ്ചാരോ പ൪വ്വതം കീഴടക്കുന്നത്. ഖത്തറിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ റീച്ച് ഒൗട്ട് ടു ഏഷ്യയുടെ വിദ്യഭ്യാസ പദ്ധതിയിലേക്ക് ഒരു മില്യൻ റിയാൽ സമാഹരിക്കുകയാണ് പ൪വതാരോഹണത്തിൻെറ ലക്ഷ്യം. ഗസ്സയിലെ തക൪ന്ന വിദ്യഭ്യാസ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിന് വേണ്ടിയാണ് ഈ തുക ചെലവഴിക്കുക. മുഹമ്മദ് ഫക്രു, മുഹമ്മദ് അൽ നാമ, അയ്ഷ അഹ്മദ് അൽ നാമ, യാക്കൂബ് അൽ യാക്കൂബ്, ബഷ൪ അൽ മുല്ല, ദാന അൽ അൻസി, നൂ൪ ആൽഥാനി, നാസ൪ ബിൻ മ൪സൂഖ്, ബദ൪ അൽ മദനി, മസൂദ് കലാഷി, റീദ് സിദാൻ, അസ്മ ആൽഥാനി, ഷൈമ ഷരീഫ്, സുൽത്താൻ ആൽഥാനി എന്നിവരുൾപ്പെട്ടതാണ് പ൪വതാരോഹക സംഘം. ടാൻസാനിയയിൽ സ്ഥിതിചെയ്യുന്ന കിളിമഞ്ചാരോ ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. ലോകത്ത് സ്വതന്ത്രമായി നിൽക്കുന്ന ഏറ്റവും വലിയ പ൪വതവും ഇത് തന്നെയാണ്.
അൽ ജയ്ഷ് സ്പോ൪ട്സ് ക്ളബ്ബാണ് യാത്രയുടെ മുഖ്യ പ്രായോജക൪. ഖത്ത൪ ഫിനാൻഷ്യൽ സെൻറ൪, ഖത്ത൪ ഒളിമ്പിക് ആൻറ് സ്പോ൪ട്സ് മ്യൂസിയം എന്നിവയാണ് പ്ളാറ്റിനം സ്പോൺസ൪മാ൪. ഖത്ത൪ നാഷനൽ ബാങ്ക്, സിദാൻ റിയൽ എസ്റ്റേറ്റ്, ഖത്ത൪ അക്കാദമി, ഖത്ത൪ ഇൻറ൪ നാഷനൽ സ്കൂൾ, അൽ ജസീറ എന്നിവയാണ് ഗോൾഡ് സ്പോൺസ൪മാ൪. ‘വിദ്യാഭ്യാസത്തിലേക്ക് ഉയ൪ത്തുക’ എന്ന റോട്ടയുടെ പദ്ധതിയുടെ ഭാഗമായാണ് പരിപാടി ആസൂത്രണം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
