Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightആറാമത് കേളി-സോന...

ആറാമത് കേളി-സോന യുവജനോത്സവം സമാപിച്ചു; റിയാദ് ഇന്ത്യന്‍ സ്കൂള്‍ ചാമ്പ്യന്മാര്‍

text_fields
bookmark_border
ആറാമത് കേളി-സോന യുവജനോത്സവം സമാപിച്ചു; റിയാദ് ഇന്ത്യന്‍ സ്കൂള്‍ ചാമ്പ്യന്മാര്‍
cancel

റിയാദ്: നാലുനാളുകൾ നീണ്ട ആറാമത് കേളി സോന യുവജനോത്സവത്തിന് സമാപനമായി. റിയാദ് പ്രവിശ്യയിലെ 16 ഇൻറ൪നാഷണൽ സ്കൂളുകളിൽ നിന്നുള്ള വിദ്യാ൪ഥികൾ 42 കലാ സാഹിത്യ ഇനങ്ങളിൽ സ൪ഗ ശേഷി മാറ്റുരച്ച കലോത്സവത്തിൽ 286 പോയിൻറ് നേടിയ റിയാദ് ഇൻറ൪നാഷണൽ ഇന്ത്യൻ സ്കൂൾ ഓവറാൾ ചാമ്പ്യൻ പട്ടത്തിന് അ൪ഹരായി. 121 പോയിൻറുമായി യാരാ സ്കൂൾ രണ്ടാം സ്ഥാനവും 100 പോയിൻേറാടെ മോഡേൺ സ്കൂൾ മൂന്നാം സ്ഥാനവും നേടി.
റിയാദ് അൽഹൈറിലെ അൽഉവൈദ കോമ്പൗണ്ടിൽ ഒരുക്കിയ ചടങ്ങിൽ അഞ്ചുപവൻെറ കേളി സോന ഓവറാൾ ചാമ്പ്യൻ എവ൪റോളിങ് ട്രോഫി പ്രശസ്ത സാഹിത്യകാരൻ അശോകൻ ചരുവിൽ റിയാദ് ഇൻറ൪നാഷണൽ ഇന്ത്യൻ സ്കൂൾ പ്രതിനിധി പത്മിനി ഉണ്ണിക്ക് കൈമാറി. സമാപന സമ്മേളനവും സമ്മാനദാന ചടങ്ങും അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി കൺവീന൪ കുഞ്ഞിരാമൻ മയ്യിൽ അധ്യക്ഷത വഹിച്ചു.
സോന ജ്വല്ലറി ഡെപ്യൂട്ടി ജനറൽ മാനേജ൪ സുരജ്, സഫമക്ക പോളിക്ളിനിക്ക് മാ൪ക്കറ്റിങ് മാനേജ൪ യഹിയ, ക്ളിക്കോൺ എം.ഡി നാസ൪ അബുബക്ക൪, പാരഗൺ ഗ്രൂപ് എം.ഡി ബഷീ൪ മുസലിയാരകത്ത്, കോസ്മോ ട്രാവൽ കൺട്രി മാനേജ൪ സെയ്ദ് താജ്, ജിമാ൪ട്ട് പ്രതിനിധി ശശിപിള്ള, ജോസഫ് അതിരുങ്കൽ, റഫീഖ് പന്നിയങ്കര, ബാലചന്ദ്രൻ, ജയചന്ദ്രൻ നെരുവമ്പ്രം, ബഷീ൪ പാങ്ങോട്, അഡ്വ. എൽ.കെ അജിത്, ശാഫിമോൻ, അബ്ദുൽ ജബ്ബാ൪, നജിം കൊച്ചുകലുങ്ക്, കേളി കുടുംബവേദി സെക്രട്ടറി സിന്ധു ഷാജി, പ്രസിഡൻറ് ഷമീം ഹുസൈൻ, കേളി മുഖ്യരക്ഷാധികാരി കെ.ആ൪ ഉണ്ണികൃഷ്ണൻ, രക്ഷാധികാരി സമിതി അംഗം ദസ്തക്കീ൪, യുവജനോൽസവ പ്രോഗ്രാം കോഓ൪ഡിനേറ്റ൪ കെ.ടി ബഷീ൪ തുടങ്ങിയവ൪ സംസാരിച്ചു.
സെക്രട്ടറി റഷീദ് മേലേതിൽ സ്വാഗതവും സംഘാടക സമിതി ചെയ൪മാൻ സുരേഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു.
തുട൪ന്ന് മുഴുവൻ വിജയികൾക്ക് മെഡലുകളും ട്രോഫികളും സ൪ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. മൽസരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സ്കൂളുകൾ മുഖേന വിതരണം ചെയ്യുന്നതിനായി സ൪ട്ടിഫിക്കറ്റുകൾ സ്കൂൾ പ്രതിനിധികൾക്ക് ചടങ്ങിൽ കൈമാറി. കേളി ന്യൂസനാഇയ ഏരിയയിലെ അറൈഷ് യുണിറ്റ് അംഗമായ ആ൪ട്ടിസ്റ്റ് ശ്രീകുമാ൪ സഹപ്രവ൪ത്തകരായ ചെല്ലപ്പൻ, ഷമീ൪ ഇടപ്പള്ളി, സുരേഷ് ബാബു, കൃഷ്ണകുമാ൪ എന്നിവരുടെ സഹായത്തോടെയാണ് അഞ്ചുപവൻെറ എവ൪ റോളിങ് ട്രോഫി രൂപകൽപന ചെയ്ത് നി൪മിച്ചത്. മൂന്നുതവണ ഓവറാൾ ചാമ്പ്യൻഷിപ് ലഭിക്കുന്നവ൪ക്ക് ട്രോഫി സ്വന്തമാകും. മത്സരങ്ങളുടെ വിധിക൪ത്താക്കളും അപ്പീൽ കമ്മിറ്റി അംഗങ്ങളുമായിരുന്ന ബാലചന്ദ്രൻ, ജോസഫ് അതിരുങ്കൽ, ജയചന്ദ്രൻ നെരുവമ്പ്രം, റഫീഖ് പന്നിയങ്കര തുടങ്ങിയവരെയും സ്റ്റേജുകൾ ഒരുക്കിയ കേളി അംഗങ്ങൾ, കേളി ഓണാഘോഷ പരിപാടികളിലെ വിധിക൪ത്താക്കൾ എന്നിവരെയും ചടങ്ങിൽ മെമൻേറാ നൽകി ആദരിച്ചു. യുവജനോത്സവത്തിൻെറ ലോഗോ രൂപകൽപന ചെയ്ത നജിം കൊച്ചുകലുങ്കിനും മെമൻേറാ സമ്മാനിച്ചു.
മത്സരഫലങ്ങൾ
സമാപന ദിവസം നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ (വിജയി, സ്കൂൾ, മത്സരയിനം എന്ന ക്രമത്തിൽ): ഷാൻസെ ആരിഫ് ഷാ -ഡി.പി. സ്കൂൾ (കഥപറയൽ ഇംഗ്ളീഷ് കിഡ്സ് വിഭാഗം), നസറുദ്ദീൻ കെ. നൂറുദ്ദീൻ, യാര സ്കൂൾ (മാപ്പിളപ്പാട്ട് -സീനിയ൪), ജോൺ സണ്ണി -അൽയാസ്മിൻ സ്കൂൾ (ഉപകരണ സംഗീതം), പ്രണവ് മേനോൻ -റിയാദ് ഇന്ത്യൻ സ്കൂൾ (ഫാൻസി ഡ്രസ് ജുനിയ൪), സൗരവ് മോഹൻ -റിയാദ് ഇന്ത്യൻ സ്കൂൾ (ഫാൻസി ഡ്രസ് സീനിയ൪), വിസ്മയ വിനോദൻ ആൻഡ് ടീം -റിയാദ് ഇന്ത്യൻ സ്കൂൾ (ഗ്രൂപ് ഡൻസ്), ഫാത്തിമ തസ്നി -അലിഫ് സ്കൂൾ (ഒപ്പന), പ്രണവ് മേനോൻ -റിയാദ് ഇന്ത്യൻ സ്കൂൾ (വട്ടപ്പാട്ട്).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story