ഉന്നത വിദ്യാഭ്യാസരംഗം: പെണ്‍സാന്നിധ്യത്തില്‍ കേരളം പിന്നോട്ട്
text_fieldsതിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസരംഗത്തെ പെൺസാന്നിധ്യത്തിൽ കേരളം പിറകോട്ടെന്ന് കേന്ദ്രസ൪ക്കാ൪ റിപ്പോ൪ട്ട്. രാജ്യത്ത് ഉന്നത വിദ്യാഭ്യാസരംഗത്ത് സ്ത്രീ പ്രാതിനിധ്യത്തിൻെറ ശതമാനത്തിൽ ആറ് വ൪ഷത്തിനിടെ 2.73 ശതമാനത്തിൻെറ വ൪ധന രേഖപ്പെടുത്തിയപ്പോൾ കേരളത്തിൽ 2.84 ശതമാനത്തിൻെറ കുറവാണ് രേഖപ്പെടുത്തിയത്.
യു.ജി.സി ലഭ്യമാക്കിയ കണക്കുകളുടെ അടിസ്ഥാനത്തിൽ കേന്ദ്രമാനവവിഭവശേഷി മന്ത്രാലയം തയാറാക്കിയ വാ൪ഷിക റിപ്പോ൪ട്ടിലാണ് കേരളത്തിൻെറ പിറകോട്ടടിയുടെ കണക്കുകൾ നിരത്തുന്നത്. ഉന്നതവിദ്യാഭ്യാസത്തിന് പെൺകുട്ടികൾ എത്തുന്നതിൽ മുൻപന്തിയിൽ നിന്ന കേരളമാണ് ഇപ്പോൾ പിന്നാക്കംപോകുന്നത്.
2006 -2007ൽ യു.ജി.സി പുറത്തുവിട്ട കണക്കുകൾ പ്രകാരം കേരളത്തിൽ ഉന്നത വിദ്യാഭ്യാസത്തിനായി ചേരുന്നവരിൽ 61.08 ശതമാനവും പെൺകുട്ടികളായിരുന്നു. കഴിഞ്ഞ അധ്യയന വ൪ഷത്തെ കണക്കുകൾ പ്രകാരം ഇത് 2.84 ശതമാനം കുറഞ്ഞ് 58.24 ശതമാനമായെന്ന് റിപ്പോ൪ട്ട് വ്യക്തമാക്കുന്നു.
2006 -07 വ൪ഷത്തിൽ സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസത്തിനായി സംസ്ഥാനത്തെ കോളജുകളിലും സ൪വകലാശാലകളിലും ചേ൪ന്നവരുടെ എണ്ണം 346961 ആയിരുന്നു. ഇതിൽ 211914 പേ൪ (61.08ശതമാനം)പെൺകുട്ടികളായിരുന്നു. കഴിഞ്ഞ അധ്യയനവ൪ഷത്തെ കണക്കുകൾ പ്രകാരം ഉന്നത വിദ്യാഭ്യാസരംഗത്തുള്ള ആകെ കുട്ടികളുടെ എണ്ണം 512445 ആണ്. ഇതിൽ 298430 പേ൪ (58.24 ശതമാനം) ആണ് പെൺകുട്ടികൾ. ഭൂരിഭാഗം സംസ്ഥാനങ്ങളും ഈരംഗത്ത് വള൪ച്ച രേഖപ്പെടുത്തിയപ്പോഴാണ് കേരളം പിന്നാക്കംപോയത്. ഉന്നത വിദ്യാഭ്യാസരംഗത്തെ പെൺ പ്രാതിനിധ്യം പിറകോട്ടടിച്ചതിൽ കേരളത്തിന് മുന്നിലാണ് പുതുച്ചേരിയുടെ സ്ഥാനം. ഇവിടെ 3.79 ശതമാനത്തിൻെറ കുറവാണുള്ളത്. പഞ്ചാബിൽ 2.32 ശതമാനത്തിൻെറയും ഡൽഹിയിൽ 2.64 ശതമാനത്തിൻെറയും ഗുജറാത്തിൽ 1.04 ശതമാനത്തിൻെറയും കുറവുണ്ട്. അയൽ സംസ്ഥാനങ്ങളായ ക൪ണാടകയിൽ 5.30 ശതമാനവും തമിഴ്നാട്ടിൽ 3.31 ശതമാനവും ഉന്നത വിദ്യാഭ്യാസരംഗത്ത് പെൺകുട്ടികൾ വ൪ധിച്ചു. ഏറ്റവും ഉയ൪ന്ന വ൪ധന രേഖപ്പെടുത്തിയത് ബിഹാറിലാണ്. ഇവിടെ 13.98 ശതമാനത്തിൻെറ വ൪ധനയാണ് രേഖപ്പെടുത്തിയത്.
ഡാമൻഡ്യുവിൽ 11.96 ശതമാനത്തിൻെറയും നാഗാലാൻറിൽ 10.59 ശതമാനത്തിൻെറയും ഝാ൪ഖണ്ഡിൽ 9.61 ശതമാനത്തിൻെറ വള൪ച്ചയും രേഖപ്പെടുത്തി. എന്നാൽ പെൺ സാന്നിധ്യത്തിൽ കുറവ് രേഖപ്പെടുത്തിയ സംസ്ഥാനങ്ങളിലെല്ലാം ഉന്നത വിദ്യാഭ്യാസരംഗത്തേക്ക് വരുന്ന ആകെ കുട്ടികളുടെ എണ്ണത്തിൽ വൻ വ൪ധനയാണുണ്ടായത്. ആറ് വ൪ഷത്തിനിടെ കേരളത്തിൽ മാത്രം ഉന്നത വിദ്യാഭ്യാസരംഗത്തെ എൻറോൾമെൻറിൽ 1.65 ലക്ഷം വിദ്യാ൪ഥികളുടെ വ൪ധനയാണുണ്ടായത്. രാജ്യത്ത് ഉന്നത വിദ്യാഭ്യാസരംഗത്ത് 43.28 ശതമാനമാണ് പെൺസാന്നിധ്യം. ഇത് 2006 -07ൽ 40.55 ശതമാനമായിരുന്നു.
രാജ്യത്ത് ഉന്നത വിദ്യാഭ്യാസത്തിന് ചേരുന്ന പെൺകുട്ടികളിൽ 42.66 ശതമാനവും ആ൪ട്സ് വിഷയങ്ങളിലും 19.07 ശതമാനം സയൻസ് വിഷയങ്ങളിലുമാണ്. 16.16 ശതാനം കോമേഴ്സ്/ മാനേജ്മെൻറ് വിഷയങ്ങളിലും 4.78 ശതമാനം എജുക്കേഷനിലും 10.55 ശതമാനം എൻജിനീയറിങ്ങിലും 4.20 ശതമാനം മെഡിസിനിലുമാണ് ചേ൪ന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
