രാഷ്ട്രീയ അടവുനയം: സി.പി.എം പി.ബി ഇന്നുമുതല്‍
text_fieldsന്യൂഡൽഹി: പാ൪ട്ടി പരിപാടി പുതുക്കുന്നതിൻെറ ഭാഗമായി തയാറാക്കിയ അവലോകന രേഖയുടെ കരട് ച൪ച്ച ചെയ്യാൻ സി.പി.എം പോളിറ്റ് ബ്യൂറോ യോഗം തിങ്കളാഴ്ച തുടങ്ങും. രണ്ടുദിവസം നീളുന്ന യോഗം കഴിഞ്ഞ കാലത്തെ പാ൪ട്ടി പ്രവ൪ത്തനങ്ങൾ വിമ൪ശാത്മകമായി വിലയിരുത്തി തയാറാക്കിയ കരട് രേഖക്ക് അന്തിമ രൂപം നൽകും. പോളിറ്റ് ബ്യൂറോ അംഗീകരിക്കുന്ന റിപ്പോ൪ട്ട് ഒക്ടോബ൪ 26 മുതൽ 29 വരെ ചേരുന്ന കേന്ദ്രകമ്മിറ്റി യോഗത്തിൽ വിശദമായി ച൪ച്ച ചെയ്യും. കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരമുള്ള അന്തിമ റിപ്പോ൪ട്ടാണ് അടുത്ത വ൪ഷം വിജയവാഡയിൽ ചേരുന്ന പാ൪ട്ടി കോൺഗ്രസിൽ അവതരിപ്പിച്ച് പാസാക്കുക.
ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് സി.പി.എം പാ൪ട്ടി പരിപാടി കാലത്തിനൊത്ത് പുതുക്കാൻ തീരുമാനിച്ചത്. സി.പി.എമ്മിൻെറ മുദ്രാവാക്യങ്ങൾ കാലഹരണപ്പെട്ടെന്നും പുതിയ തലമുറയെ ആക൪ഷിക്കാൻ പാ൪ട്ടിക്ക് കഴിയുന്നില്ളെന്നുമാണ് തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം കേന്ദ്രകമ്മിറ്റി വിലയിരുത്തിയത്. പാ൪ട്ടി പരിപാടി പുതുക്കുന്നതിൻെറ ഭാഗമായി ആഗോളവത്കരണ കാലത്ത് സമൂഹത്തിൽ സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് കമ്മിറ്റികളെ നിയോഗിച്ച് പഠനം നടത്തിയിരുന്നു. ഈ പഠനം കൂടി അടിസ്ഥാനമാക്കിയാണ് പുതിയ പാ൪ട്ടി പരിപാടിയുടെ കരട് രേഖ തയാറാക്കിയത്. പാ൪ട്ടിയുടെ രാഷ്ട്രീയ, അടവുനയങ്ങളിൽ കാതലായ മാറ്റം നി൪ദേശിക്കുന്നതാണ് ച൪ച്ചക്ക് വെച്ചിരിക്കുന്ന പാ൪ട്ടി രേഖ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
