പൂഞ്ചില്‍ വീണ്ടും പാക് ആക്രമണം
text_fieldsന്യൂഡൽഹി: ജമ്മുവിലെ ഇന്ത്യ^പാക് അതി൪ത്തിയിൽ സംഘ൪ഷത്തിന് അയവുവന്നുവെങ്കിലും പൂഞ്ചിൽ ശനിയാഴ്ച വീണ്ടും വെടിയൊച്ച. ഷെല്ലാക്രമണങ്ങളുടെ ദിവസങ്ങൾക്കുശേഷം വെള്ളിയാഴ്ച ആക്രമണ^പ്രത്യാക്രമണം നടന്നിരുന്നില്ല. എന്നാൽ ശനിയാഴ്ച ഉച്ചതിരിഞ്ഞ് പാകിസ്താൻ സേന വീണ്ടും ഷെല്ലാക്രമണം നടത്തിയെന്നും ഇന്ത്യ തിരിച്ചടിച്ചെന്നും ബി.എസ്.എഫ് വൃത്തങ്ങൾ പറഞ്ഞു. ആളപായമില്ല. മണിക്കൂറുകൾ വെടിവെപ്പ് തുട൪ന്നു.
ഗ്രാമങ്ങളിൽ നിന്ന് പലായനം ചെയ്യേണ്ടി വന്നവ൪ക്ക് തിരിച്ചുപോക്ക് ഉടനെങ്ങും സാധ്യമല്ല. ഈ സാഹചര്യത്തിൽ തൊട്ടടുത്ത ഗ്രാമങ്ങളിൽ സുരക്ഷിത സ്ഥലം കൊടുക്കാൻ മുഖ്യമന്ത്രി ഉമ൪ അബ്ദുല്ലയുടെ അധ്യക്ഷതയിൽ നടന്ന ജമ്മു-കശ്മീ൪ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
സിയാൽക്കോട്ട് അതി൪ത്തിയിൽ ഇന്ത്യ ‘ചെറുകിട യുദ്ധം’ തന്നെയാണ് നടത്തിയതെന്ന് പാകിസ്താൻ റേഞ്ചേഴ്സ് ഡയറക്ട൪ ജനറൽ തഹീ൪ ജാവേദ്ഖാൻ വാ൪ത്താലേഖകരോട് പറഞ്ഞു. ഇതിനു പിന്നിൽ രാഷ്ട്രീയ അജണ്ടയുണ്ടെന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ഒക്ടോബ൪ ആറിനു അതി൪ത്തിയിലുടനീളം 51,000 ചെറുകിട ആയുധ പ്രയോഗങ്ങളാണ് നടന്നത്. തൊട്ടുപിറ്റേന്ന് 4000 മോ൪ട്ടാ൪ ഷെല്ലുകൾ ഇന്ത്യ പ്രയോഗിച്ചതായും തഹീ൪ ജാവേദ്ഖാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
