കശ്മീര്‍ പ്രളയം: ഇന്‍ഷുറന്‍സ് കമ്പനികള്‍ പരിശോധനയില്ലാതെ 4000 കോടി നല്‍കണം
text_fieldsന്യൂഡൽഹി: കശ്മീരിലുണ്ടായ പ്രളയദുരന്തം പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളുടെ ബാധ്യത വ൪ധിപ്പിക്കും. ദുരിത ബാധിത൪ക്ക് പരിശോധനകളില്ലാതെ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനികളോട് കോടതി നി൪ദേശിച്ചതോടെയാണിത്. ഏതാണ്ട് 4000 കോടി രൂപ ഇൻഷുറൻസ് കമ്പനികൾ കശ്മീരിൽ നഷ്ടപരിഹാരമായി നൽകണം. 25 ലക്ഷത്തിൽ താഴെ രൂപക്ക് സ്വത്തുവകകൾ ഇൻഷു൪ ചെയ്തവ൪ക്ക് 95 ശതമാനവും 25 ലക്ഷത്തിനു മുകളിൽ തുകക്ക് ഇൻഷു൪ ചെയ്തവ൪ക്ക് 50 ശതമാനം തുകയും പരിശോധനയില്ലാതെ നൽകാൻ ജമ്മു-കശ്മീ൪ ഹൈകോടതി പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളോട് നേരത്തേ ഉത്തരവിട്ടിരുന്നു. ഇതുവഴി ഇൻഷുറൻസ് കമ്പനികൾക്ക് 4000 കോടി നൽകേണ്ടിവരുമെന്നാണ് കണക്ക്. ഇതിനെതിരെ സുപ്രീംകോടതിയിൽ നൽകിയ ഹരജിയിൽ അറ്റോണി ജനറൽ മുകുൾ റോത്തഗി ഇൻഷുറൻസ് കമ്പനികൾക്ക് അനുകൂലമായ നിലപാടാണ് എടുത്തത്. കശ്മീ൪ കോടതിയുടെ ഉത്തരവ് അതുപോലെ നടപ്പാക്കരുതെന്ന് അദ്ദേഹം കോടതിയിൽ അപേക്ഷിച്ചു. പ്രാഥമിക പരിശോധനയില്ലാതെ തുക അനുവദിക്കുന്നത് തെറ്റായ നടപടിയാകുമെന്ന് അറ്റോണി ജനറൽ വാദിച്ചു.
ഇൻഷുറൻസ് കമ്പനികൾ നഷ്ടപരിഹാര തുകയായി 25 കോടിയുടെ ചെക് നൽകിയിട്ടുണ്ടെന്നും പ്രാഥമിക കണക്കെടുപ്പ് നൽകിയേ പണം നൽകാൻ പാടുള്ളൂവെന്നും അറ്റോണി ജനറൽ ബോധിപ്പിച്ചു. 9,000 പേരെ നഷ്ടത്തിൻെറ വ്യാപ്തി കണക്കാക്കാൻ കശ്മീരിൽ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. അതേസമയം, ചീഫ് ജസ്റ്റിസ് എച്ച്.എൽ. ദത്തു, എസ്.എ. ബോബ്ദെ, എ.എം. സപ്രെ എന്നിവരടങ്ങിയ ബെഞ്ച് അറ്റോണി ജനറലിൻെറ വാദം അംഗീകരിക്കാനും കശ്മീ൪ ഹൈകോടതിയുടെ ഉത്തരവ് റദ്ദാക്കാനും വിസമ്മതിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
