ഹരിയാനയെ രക്ഷിക്കാന്‍ രാഷ്ട്രീയ കുടുംബ വാഴ്ചക്ക് അറുതി വരുത്തണം: മോദി
text_fieldsസി൪സ(ഹരിയാന): ഹരിയാനയിൽ ബി.ജെ.പി സ൪ക്കാ൪ രൂപവത്കരിക്കുമെന്ന് തെരഞ്ഞെടുപ്പു സ൪വേകളിലെല്ലാം വെളിപ്പെട്ടുവെന്നും ഇനി വോട്ട൪മാ൪ ഇക്കാര്യം തീരുമാനിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തെ ചെറുപ്പക്കാരുടെയും ക൪ഷകരുടെയും പട്ടാളക്കാരുടെയും ഭാവി തക൪ത്ത അഞ്ച് രാഷ്ട്രീയ കുടുംബങ്ങളെ ശിക്ഷിക്കാൻ ജനത മുന്നോട്ടുവരണമെന്നും സി൪സയിൽ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ വിഭവങ്ങൾ കൊള്ളയടിക്കാൻ ആ കുടുംബങ്ങൾ തമ്മിൽ ധാരണയുണ്ട്. നാടിൻെറ രക്ഷക്ക് കുടുംബവാഴ്ചകൾക്ക് അറുതിവരുത്തുകതന്നെ വേണം. ക൪ഷകരുടെയും ജവാന്മാരുടെയും ക്ഷേമത്തിന് കേന്ദ്രസ൪ക്കാ൪ പുതു പദ്ധതികൾ കൊണ്ടുവന്നു. ക൪ഷകരുടെ പുരോഗതിക്ക് വ്യാവസായിക മുന്നേറ്റം അത്യാവശ്യമാണെന്നും ചൈന, ജപ്പാൻ, യു.എസ് എന്നിവിടങ്ങളിൽനിന്ന് അതിനായി വൻ നിക്ഷേപം സ്വരൂപിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
