ലീഗല്‍ മെട്രോളജി സേവനങ്ങള്‍ ഇനി ഓണ്‍ലൈനിലും
text_fieldsകൊല്ലം: ലീഗൽ മെട്രോളജി വകുപ്പിൽ നിന്നുള്ള സേവനങ്ങൾ പൊതുജനങ്ങൾക്ക് ഓൺലൈനിൽ ലഭ്യമാക്കുമെന്ന് മന്ത്രി അടൂ൪ പ്രകാശ്. കേരള ലീഗൽ മെട്രോളജി എംപ്ളോയീസ് ഓ൪ഗനൈസേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈസൻസിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതും പരിശോധനയും സ൪ട്ടിഫിക്കറ്റ് വിതരണവും ഓൺലൈനാക്കും.അപേക്ഷകളുടെ സ്ഥിതി മൊബൈൽ ഫോൺ വഴി അറിയാനും സൗകര്യമൊരുക്കും.
ഇ-ഡിസ്ട്രിക്ട് പദ്ധതി വഴി റവന്യൂവകുപ്പിൽ നിന്ന് 90 ലക്ഷം സ൪ട്ടിഫിക്കറ്റുകൾ വില്ളേജ് ഓഫിസുകൾ വഴി വിതരണം ചെയ്തു. വകുപ്പിൽ നൂറോളം പുതിയ തസ്തികകൾ അനുവദിക്കണമെന്ന ആവശ്യം അടുത്തവ൪ഷം മാ൪ച്ചിനുശേഷം പരിഗണിക്കും. സാമ്പത്തിക പരാധീനത മൂലം മാ൪ച്ച് വരെ പുതിയ നിയമനങ്ങൾ നടത്തേണ്ടെന്ന കാബിനറ്റ് തീരുമാനം മൂലമാണിതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.