മേട്രണ്‍മാരുടെ ജോലിഭാരം കുറക്കാന്‍ ജീവനക്കാരെ നിയമിക്കും: സാമൂഹികനീതി ഡയറക്ടര്‍
text_fieldsകൊച്ചി: സാമൂഹികനീതി വകുപ്പിനുകീഴിൽ പ്രവ൪ത്തിക്കുന്ന മേട്രൺമാരുടെ ജോലിസമയം ക്രമീകരിക്കാൻ കൂടുതൽ ജീവനക്കാരെ നിയോഗിക്കുമെന്ന് സാമൂഹികനീതി ഡയറക്ട൪ സംസ്ഥാന മനുഷ്യാവകാശ കമീഷന് ഉറപ്പുനൽകി. മേട്രൺമാ൪ക്ക് ആഴ്ചയിൽ എല്ലാ ദിവസവും ജോലി ചെയ്യേണ്ടിവരുന്നുണ്ടെന്ന പരാതിയിൽ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ജെ.ബി. കോശി സാമൂഹിക നീതി വകുപ്പിൻെറ വിശദീകരണം തേടിയ പശ്ചാത്തലത്തിലാണ് കൂടുതൽ ജീവനക്കാരെ നിയമിക്കുമെന്ന് വകുപ്പ് ഉറപ്പുനൽകിയത്. വകുപ്പിനു കീഴിൽ അഗതികളും നിരാലംബരുമായ സ്ത്രീകളെ താമസിപ്പിക്കുന്ന 12 മഹിളാ മന്ദിരങ്ങളുണ്ട്. വൃദ്ധമന്ദിരം, ഡേകെയ൪ സെൻറ൪, ആശാഭവൻ, ഷോ൪ട്ട് സ്റ്റേഹോം, ആഫ്റ്റ൪കെയ൪ ഹോം എന്നിവിടങ്ങളിലും മേട്രൺ തസ്തിക നിലവിലുണ്ട്.
മേട്രൺമാ൪ ജോലി സ്ഥലത്തുതന്നെ താമസിക്കണമെന്നാണ് ചട്ടം. അതിനാൽ ജീവനക്കാ൪ക്ക് അവധി എടുക്കാൻ കഴിയാറില്ളെന്നും സാമൂഹിക നീതി വകുപ്പ് കമീഷനെ അറിയിച്ചു. എല്ലാ ക്ഷേമസ്ഥാപനങ്ങളിലും ഒരു മേട്രൺ തസ്തിക കൂടി അനുവദിക്കണമെന്ന ആവശ്യം സ൪ക്കാ൪ അംഗീകരിച്ചില്ല. മേട്രൺമാരെ പുന൪വിന്യസിപ്പിക്കാനാണ് സ൪ക്കാ൪ നി൪ദേശിച്ചത്. പുന൪വിന്യാസം പ്രായോഗികമല്ളെന്ന് സാമൂഹിക നീതി വകുപ്പ് കമീഷനെ അറിയിച്ചു. ഇതു പരിഹരിക്കാൻ സാമൂഹിക സുരക്ഷാമിഷൻെറ കീഴിൽ അഡീഷനൽ കെയ൪ഗിവ൪മാരെ കൂടി നിയോഗിക്കാൻ നടപടി സ്വീകരിക്കുമെന്നും സാമൂഹികനീതി വകുപ്പ് കമീഷനെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
