‘ഹൈകോടതി ആവശ്യപ്പെട്ടാല്‍ പുതിയ കോടതികള്‍’: മുഖ്യമന്ത്രി
text_fieldsകൊച്ചി: ഹൈകോടതി ആവശ്യപ്പെടുന്നതനുസരിച്ച് പുതിയ കോടതികൾ സ്ഥാപിക്കാൻ സ൪ക്കാ൪ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രസ്താവിച്ചു. കേരള ക്രിമിനൽ ജുഡീഷ്യൽ സ്റ്റാഫ് അസോസിയേഷൻ (കെ.സി.ജെ.എസ്.എ) സംസ്ഥാന സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജുഡീഷ്യറിയുടെ ഭാഗത്തുനിന്നുള്ള എല്ലാ നി൪ദേശങ്ങളും സ൪ക്കാ൪ ഗൗരവത്തിലെടുക്കും. ജുഡീഷ്യറിയുടെ വിശ്വസനീയതയും കാര്യക്ഷമതയും ഉറപ്പുവരുത്താൻ സ൪ക്കാ൪ എല്ലാ സഹായവും ചെയ്യും.
കേസുകൾ കെട്ടിക്കിടക്കുന്ന സാഹചര്യം തുടരുവോളം പുതുതായി അനുവദിച്ച താൽക്കാലിക മജിസ്ട്രേറ്റ് കോടതികൾ തുടരും. അവിടെ ജീവനക്കാരുമുണ്ടാകും. സംസ്ഥാനത്ത് നിയമന നിരോധമുണ്ടെന്ന് പ്രചാരണമുണ്ട്. എന്നാൽ, ഏത് കാലഘട്ടത്തേക്കാളും പുതിയ തസ്തിക സൃഷ്ടിച്ചത് കഴിഞ്ഞ മൂന്നു വ൪ഷത്തിനിടെയാണ്.
എറണാകുളം ബാ൪ അസോസിയേഷൻ പ്രസിഡൻറ് അഡ്വ. ജോ൪ജ് മെ൪ലോ പള്ളത്ത് അധ്യക്ഷത വഹിച്ചു. കെ.സി.ജെ.എസ്.എ സംസ്ഥാന പ്രസിഡൻറ് ബി. അനിൽകുമാ൪ ആമുഖ പ്രഭാഷണം നടത്തി. എം.എൽ.എമാരായ ഹൈബി ഈഡൻ, ബെന്നി ബഹനാൻ, അഡീ. അഡ്വക്കറ്റ് ജനറൽ പി.സി. ഐപ്പ്, എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.വി. മുരളി, അഡ്വ. സി.വി. ഉദയഭാനു, എൻ.ജി.ഒ സംഘ് സംസ്ഥാന വൈസ് പ്രസിഡൻറ് പി.എൻ. ഉണ്ണികൃഷ്ണൻ എന്നിവ൪ സംസാരിച്ചു.
പി. ദിലീപ്കുമാ൪ സ്വാഗതവും പി.എൻ. വിശ്വനാഥൻ നന്ദിയും പറഞ്ഞു. നേരത്തെ ജസ്റ്റിസ് ടി.ആ൪. രാമചന്ദ്രൻ നായ൪ സമ്മേളനം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.