കെ. ആര്‍ മീരക്ക് വയലാര്‍ അവാര്‍ഡ്
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം: തൂക്കിക്കൊലയുടെ പശ്ചാത്തലത്തിൽ വനിതാ ആരാച്ചാരുടെ ആത്മസംഘ൪ഷങ്ങൾ ആവിഷ്കരിച്ച കെ.ആ൪. മീരയുടെ ‘ആരാച്ചാ൪’ നോവൽ വയലാ൪ അവാ൪ഡിന് അ൪ഹമായി. മാസ്കറ്റ് ഹോട്ടലിൽ ചേ൪ന്ന പുരസ്കാര നി൪ണയ കമ്മിറ്റി യോഗത്തിനുശേഷം വയലാ൪ ട്രസ്റ്റ് ചെയ൪മാൻ പ്രഫ. എം.കെ. സാനുവാണ് അവാ൪ഡ് പ്രഖ്യാപിച്ചത്. കൊൽക്കത്തയുടെ പശ്ചാത്തലത്തിൽ രചിച്ച ആരാച്ചാ൪ ‘മാധ്യമം’ ആഴ്ചപ്പതിപ്പിലൂടെയാണ് ആദ്യം വായനക്കാരിലത്തെിയത്. ഡോ. എ.എം. ശ്രീധരൻ, ഡോ. അമൃത, പ്രഭാവ൪മ എന്നിവരടങ്ങുന്ന സമിതിയാണ് കൃതി തെരഞ്ഞെടുത്തത്.
പരീക്ഷണങ്ങളുടെ ഫലമായി സൃഷ്ടികൾ അന്തസ്സാരശൂന്യമായ പുറന്തോടായി മാറുന്നുവോയെന്ന് വായനക്കാ൪ ആശങ്കപ്പെടുന്ന കാലത്ത് മലയാള നോവൽ സാഹിത്യത്തെ ജീവസ്സുറ്റതാക്കി വീണ്ടെടുക്കുകയായിരുന്നു കെ.ആ൪. മീരയെന്ന് സമിതി വിലയിരുത്തി. അവാ൪ഡ് നൽകുന്ന വ൪ഷത്തിൻെറ തൊട്ടുമുമ്പുള്ള അഞ്ച് വ൪ഷം പ്രസിദ്ധീകരിച്ച കൃതികളാണ് പുരസ്കാരത്തിന് പരിഗണിക്കുക. 121 കൃതികളിൽ നിന്നാണ് ആരാച്ചാ൪ തെരഞ്ഞെടുത്തത്. 25,000 രൂപയും കാനായികുഞ്ഞിരാമൻ വെങ്കലത്തിൽ നി൪മിക്കുന്ന ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്ന അവാ൪ഡ് വയലാ൪ രാമവ൪മയുടെ ചരമദിനമായ ഒക്ടോബ൪ 27ന് തിരുവനന്തപുരത്ത് എ.കെ.ജി സ്മാരക ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രഫ. എം.കെ. സാനു സമ്മാനിക്കും.
2013ലെ ഓടക്കുഴൽ പുരസ്കാരവും ‘ആരാച്ചാ൪’ നേടിയിരുന്നു. ഹാങ് വുമൺ എന്ന പേരിൽ ആരാച്ചാ൪ ഇംഗ്ളീഷിലേക്ക് വിവ൪ത്തനം ചെയ്തിട്ടുണ്ട്. 'ആരാച്ചാരി'ന് 2013ലെ ഓടക്കുഴൽ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കെ.ആർ മീരയുടെ 'ആവേ മരിയ' എന്ന ചെറുകഥക്ക് 2009ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിരുന്നു. പത്രപ്രവ൪ത്തകയും എഴുത്തുകാരിയുമായ മീര 1970 ഫെബ്രുവരി 19ന് കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലാണ് ജനിച്ചത്. ‘ഓ൪മയുടെ ഞരമ്പ്’ ആണ് ആദ്യ ചെറുകഥാസമാഹാരം. ആ മരത്തെയും മറന്നു മറന്നു ഞാൻ, നേത്രോന്മീലനം, മീരാസാധു, മോഹമഞ്ഞ, ആവെ മരിയ, ഗില്ലറ്റിൻ, കെ.ആ൪. മീരയുടെ കഥകൾ തുടങ്ങിയവയാണ് മറ്റ് പ്രധാനകൃതികൾ.
ഓ൪മ്മയുടെ ഞരമ്പ്, മോഹമഞ്ഞ, നേത്രോന്മീലനം, ആവേ മരിയ, ഗില്ലറ്റിൻ, ആ മരത്തെയും മറന്നു മറന്നു ഞാൻ, യൂദാസിന്‍്റെ സുവിശേഷം, മീരാസാധു, മാലാഖയുടെ മറുകുകൾ, മഴയിൽ പറക്കുന്ന പക്ഷികൾ തുടങ്ങിയവയാണ് മറ്റുകൃതികൾ. 1970 ഫെബ്രുവരി 19 ന് കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലാണ് കെ. ആ൪ മീരയുടെ ജനനം. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയ ശേഷം 1993 മുതൽ പത്രപ്രവ൪ത്തകയായി ജോലിയിൽ പ്രവേശിച്ചു.പിന്നീട് രാജിവെച്ചു. അങ്കണം അവാർഡ്, ലളിതാംബിക അന്തർജനം സാഹിത്യ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
‘ഇതിവൃത്തം പ്രഖ്യാതമാകുമ്പോൾ’ എഴുത്തിൻെറ മാസ്മരികത
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.