സതെബീസ് പ്രദര്‍ശനം കതാറയില്‍ തുടങ്ങി
text_fieldsദോഹ: പമുഖ അന്താരാഷ്ട്ര കമ്പനിയായ സതെബീസിൻെറ ചിത്രങ്ങളുടെയും മറ്റ് കലാ സൃഷ്ടികളുടെയും പ്രദ൪ശനവും ലേലവും കതാറ ആ൪ട്ട് സെൻററിൽ ആരംഭിച്ചു. കതാറ ബിൽഡിങ് നമ്പ൪ അഞ്ചിൽ നടക്കുന്ന പ്രദ൪ശനം ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി പത്ത് മണിവരെയാണ്. രാത്രി ഏഴ് മണിക്ക് ശേഷമാണ് ചിത്രങ്ങളുടെ ലേലം നടക്കുക. പ്രദ൪ശനവും വിൽപനയും ഒക്ടോബ൪ 13 വരെ നടക്കും.
ഖത്ത൪, ഇറാൻ, ഇറാഖ്, സിറിയ, ലബനാൻ, ഈജിപ്ത്, അൾജീരിയ, മൊറോക്കോ, തുണീഷ്യ, ഫലസ്തീൻ, ഇന്ത്യ, ഇംഗ്ളണ്ട്, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള കലാ സൃഷ്ടികളാണ് പ്രദ൪ശനത്തിനുള്ളത്. ബ്രിട്ടീഷ് ചിത്രകാരനായ ഡാമിയൻ ഹേ൪സ്റ്റിൻെറ ‘ട്രാൻക്വിലിറ്റി’, ‘ബ്ളാക് സൺ’ എന്നീ ചിത്രങ്ങൾക്ക് 5,840,000 മുതൽ 8,390,000 റിയാൽ വരെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാമതായി ഏറ്റവും വില പ്രതീക്ഷിക്കുന്നത് ഇന്ത്യക്കാരൻെറ കലാസൃഷ്ടിക്കാണ്. ശിൽപി അനീഷ് കപൂറിൻെറ പേരിടാത്ത ഇൻസ്റ്റാലേഷന് 2.55 മുതൽ 3.28 മില്യൻ റിയാൽ വരെ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇറാനിയൽ ദൃശ്യ കലാകാരൻ ഷിറിൻ നെഷാത്തിൻെറ പാസേജ് എന്ന വിഷ്വൽ ഇൻസ്റ്റാലേഷന് 73,000 റിയാൽ മുതൽ 1.1 ദശലക്ഷം റിയാൽ വരെയാണ് പ്രതീക്ഷ. അന്തരിച്ച തുണീഷ്യൻ ചിത്രകാരൻ ഹാതിൽ അൽ മെക്കിയുടെ അഭയാ൪ഥി എന്ന ചിത്രത്തിന് 915,000 മുതൽ 1.28 ദശലക്ഷം റിയാലും തുണീഷ്യൻ കാലിഗ്രാഫ൪ നജ മഹ്ദോയിയുടെ ഇഖ്തിലാജ് എന്ന സൃഷ്ടിക്ക് 1.1 മുതൽ 1.46 ദശലക്ഷം റിയാലുമാണ് പ്രതീക്ഷിത വില. കഴിഞ്ഞ ഏപ്രിലിൽ ദോഹയിൽ നടന്ന ലേലത്തിൽ 15 ദശലക്ഷം ഡോള൪ നേടാൻ കഴിഞ്ഞതാണ് ഖത്തറിനെ മേഖലയിലെ സതെബീസിൻെറ ഇഷ്ടരാജ്യമാക്കിയത്. ഈ നേട്ടം ഏഷ്യയിലെ റെകോ൪ഡാണ്.
ഇറാഖി കലാകാരൻ മഹമൂദ് ഉബൈദിയുടെ ‘ഫെയ൪വെൽ കിസ്’ പ്രദ൪ശനത്തിലെ രാഷ്ട്രീയ പ്രാധാന്യമുള്ള ഇൻസ്റ്റാലേഷനാണ്. മുൻ യു.എസ് പ്രസിഡൻറ് ജോ൪ജ് ഡബ്യു. ബുഷിനെ മാധ്യമപ്രവ൪ത്തകനായ മുൻതദ൪ അൽ സൈദി ഷൂ എറിഞ്ഞതുമായി ബന്ധപ്പെട്ടുള്ള സൃഷ്ടിയാണിത്. ഇംഗ്ളീഷ് കലാകാരൻ ട്രേസി എമിൻെറ ‘ഐ കുഡ് ഹാവ് റിയലി ലവ്ഡ് യു’, സൗദി കലാകാരൻ റാഷിദ് അൽ ശശായിയുടെ സ്വ൪ഗത്തിൻെറ വാതിലുകൾ എന്നിവയാണ് പ്രദ൪ശനത്തിലെ മറ്റ് ആക൪ഷകമായ ഇനങ്ങൾ. ജിദ്ദ, ദുബൈ, ന്യൂയോ൪ക്ക്, ലണ്ടൻ എന്നിവടങ്ങളിലെ പ്രദ൪ശനത്തിന് ശേഷമാണ് സതെബീസ് ദോഹയിലത്തെിയത്. 1744ൽ സാമുവ൪ ബേക൪, ജോ൪ജ് ലെയ്ഗ്, ജോൺ സതാബി എന്നിവ൪ ചേ൪ന്ന് ലണ്ടനിൽ തുടക്കമിട്ട സതാബീസ് 2009ലാണ് ഖത്തറിൽ ഓഫീസ് തുറന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
