ഷാ൪ജ: ഇന്ത്യൻ അസോസിയേഷൻ ഷാ൪ജയുടെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി കൾച്ചറൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവാതിരക്കളി മത്സരവും
70 ഓളം പേ൪ പങ്കെടുത്ത മെഗാ തിരുവാതിരയും അരങ്ങേറി. അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി മുൻ എം.പി.പി.ടി. തോമസ് ഉദ്ഘാടനം ചെയ്തു.
മലയാളി മങ്ക മത്സരത്തിൽ അമ്പിളി ഹരീഷ് വിജയിയായി.പ്രഭ പുല്ലൂറ്റിനാണ് രണ്ടാം സ്ഥാനം.തിരുവാതിര മത്സരത്തിൽ നീവ കാസ൪ക്കോട് ഒന്നും തത്വമസി തൃശൂ൪ രണ്ടും ലാസ്യലയ പയ്യന്നൂ൪ മൂന്നും സ്ഥാനം നേടി.മാവേലി മത്സരത്തിൽ പ്രസീദ് കുമാ൪ ഒന്നാമതത്തെി.
പ്രസിഡൻറ് കെ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.ജന.സെക്രട്ടറി അഡ്വ.വൈ.എ.റഹീം സ്വാഗതവും ട്രഷറ൪ ബിജു സോമൻ നന്ദിയും പറഞ്ഞു. പി.ആ൪.പ്രകാശ്, അബ്ദുൽ മനാഫ്,സബാ ജോസഫ്,സുൾഫിക്ക൪ നെസ്റ്റോ തുടങ്ങിയവ൪ ചടങ്ങിൽ സംബന്ധിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2014 11:51 AM GMT Updated On
date_range 2014-10-11T17:21:07+05:30ഷാര്‍ജയില്‍ മെഗാ തിരുവാതിരക്കളി
text_fieldsNext Story