നൊബേല്‍ പുരസ്കാരം ലഭിച്ച ഇന്ത്യക്കാര്‍
text_fieldsരവീന്ദ്രനാഥ ടാഗോ൪: 1913ൽ സാഹിത്യത്തിനുള്ള നൊബേൽ. ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ യൂറോപ്യൻ ഇതരവംശജനാണ്. 19,20 നൂറ്റാണ്ടുകളിലെ ഇന്ത്യൻ സാഹിത്യത്തിനും സംഗീതത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ചായിരുന്നു അവാ൪ഡ്.
സി.വി. രാമൻ: 1930ൽ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ. ദ്രാവകങ്ങളിലെ പ്രകാശത്തിൻെറ വിസരണവുമായി ബന്ധപ്പെട്ട രാമൻ പ്രഭാവം എന്ന കണ്ടത്തെലാണ് ചന്ദ്രശേഖര വെങ്കിട്ട രാമനെ പുരസ്കാരത്തിന് അ൪ഹനാക്കിയത്.
ഹ൪ഗോവിന്ദ് ഖുരാന: 1968ൽ ഫിസിയോളജി/മെഡിസിൻ വിഭാഗത്തിൽ പുരസ്കാരത്തിന് അ൪ഹനായി. ജനിതക കോഡിൻെറ വ്യാഖ്യാനത്തിനും പ്രോട്ടീൻ ഉൽപാദനത്തിൽ അവ വഹിക്കുന്ന ധ൪മത്തെക്കുറിച്ചുള്ള പഠനത്തിനുമായിരുന്നു അംഗീകാരം.
മദ൪ തെരേസ: 1979ൽ സമാധാനത്തിനുള്ള നൊബേൽ. അൽബേനിയൻ വംശജ. ജീവിതത്തിൻെറ ഭൂരിഭാഗവും ഇന്ത്യയിലാണ് താമസിച്ചത്. മിഷനറീസ് ഓഫ് ചാരിറ്റിയിലൂടെയായിരുന്നു സേവനങ്ങൾ.
സുബ്രഹ്മണ്യൻ ചന്ദ്രശേഖ൪: 1983ൽ ഭൗതികശാസ്ത്ര നൊബേൽ. നക്ഷത്രങ്ങളുടെ ഘടനയും പരിണാമവും സംബന്ധിച്ച പഠനത്തിനായിരുന്നു അംഗീകാരം.
അമ൪ത്യ സെൻ: 1998ൽ സാമ്പത്തിക ശാസ്ത്ര നൊബേൽ. ക്ഷേമസാമ്പത്തിക ശാസ്ത്രം, സമ്പത്തും സാമൂഹിക നീതിയും എന്നിവ സംബന്ധിച്ച ആഴമേറിയ പഠനങ്ങളാണ് സമിതി പരിഗണിച്ചത്.
വെങ്കട്ട് രാമൻ രാമകൃഷ്ണൻ: 2009ൽ രസതന്ത്ര നൊബേൽ. റൈബോസോം എന്ന സങ്കീ൪ണ തന്മാത്രാ ഘടനയെ സംബന്ധിച്ച കണ്ടത്തെലുകളാണ് അംഗീകാരത്തിന് അ൪ഹമാക്കിയത്
കൈലാശ് സത്യാ൪ഥി: 2014 സമാധാന നൊബേൽ. ബച്പൻ ബചാവോ ആന്ദോളൻ എന്ന സംഘടനയിലൂടെ കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവ൪ത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
