തരൂരിന്‍െറ മോദി സ്തുതി: തീരുമാനം നാളെയെന്ന് ചെന്നിത്തല
text_fieldsകോഴിക്കോട്: കോൺഗ്രസ് ദേശീയ വക്താവും എം.പിയുമായ ശശി തരൂ൪ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ചതിനെ തുട൪ന്നുണ്ടായ വിവാദത്തിൽ കോൺഗ്രസിൻെറ തീരുമാനം നാളെ ഉണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ശശി തരൂ൪ നിരവധി തവണ മോദിയെ പ്രശംസിച്ച് സംസാരിച്ചു. ഇത് കോൺഗ്രസിന് ചേ൪ന്നതല്ല. തരൂരിന്‍്റെ പ്രസ്താവനയിൽ കോൺഗ്രസ് പ്രവ൪ത്തക൪ക്ക് കടുത്ത അതൃപ്തിയുണ്ട്. മോദിയുടെയും ആ൪.എസ്.എസിന്‍്റെയും അജണ്ട ഒരു കോൺഗ്രസുകാരനും പിന്തുണക്കേണ്ടതില്ളെന്നും മന്ത്രി പറഞ്ഞു. വിവാദം സംബന്ധിച്ച് കെ.പി.സി.സിയുടെ തീരുമാനം നാളെയുണ്ടാകുമെന്നും ചെന്നിത്തല അറിയിച്ചു.
മോദി മാറിയെന്നും ഇപ്പോൾ മറ്റൊരു മോദിയെയാണ് കാണുന്നതെന്നും തരൂ൪ ട്വിറ്ററിൽ കുറിച്ചിരുന്നു. ആധുനികതയുടെയും പുരോഗതിയുടെയും അവതാരമാണ് മോദിയെന്നും തരൂ൪ പറഞ്ഞിരുന്നു. തു൪ന്ന് മോദിയുടെ സ്വഛ് ഭാരത് പദ്ധതിയുടെ ബ്രാൻഡ് അംബാസഡറാവാനുള്ള ക്ഷണം തരൂ൪ സ്വീകരിക്കുകയും ചെയ്തു.
കോൺഗ്രസിൻെറ ഒൗദ്യോഗിക വക്താവ് തന്നെ മോദിയെ അനുകൂലിച്ചത് കടുത്ത അമ൪ഷമാണ് പാ൪ട്ടിയിൽ ഉണ്ടാക്കിയത്. കോൺഗ്രസ് നേതാക്കളായ മണിശങ്ക൪ അയ്യ, കെ.പി.സി.സി വൈസ് പ്രസിഡൻറ് എം.എം.ഹസൻ, എം.ലിജു തുടങ്ങിയവ൪ തരൂരിനെതിരെ രംഗത്തുവന്നിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
