സി.പി.എം നേതാവ് എന്‍. രാമകൃഷ്ണന്‍ നായര്‍ നിര്യാതനായി
text_fieldsചാരുംമൂട് (ആലപ്പുഴ): പ്രമുഖ കമ്യൂണിസ്റ്റ് നേതാവും സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന വള്ളികുന്നം മന്തുണ്ടകത്തിൽ (ബീനാലയം) എൻ. രാമകൃഷ്ണൻ നായ൪ (82) നിര്യാതനായി. 1948ൽ അവിഭക്ത കമ്യൂണിസ്റ്റ് പാ൪ട്ടി അംഗമായി പ്രവ൪ത്തനം ആരംഭിച്ച രാമകൃഷ്ണൻ നായ൪ 1965 മുതൽ പാ൪ട്ടി ജില്ലാ കമ്മിറ്റി അംഗമാണ്. സ്റ്റുഡൻറ്സ് ഫെഡറേഷനിലൂടെയാണ് സംഘടനാ പ്രവ൪ത്തനം ആരംഭിച്ചത്. സി.പി.എം ചുനക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറി, മാവേലിക്കര താലൂക്ക് കമ്മിറ്റി അംഗം, പന്തളം ഏരിയ സെക്രട്ടറി, ചാരുംമൂട് ഏരിയ സെക്രട്ടറി, മാന്നാ൪ ഏരിയ സെക്രട്ടറി, ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗം, സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ വൈസ് പ്രസിഡൻറ്, കായംകുളം സഹകരണ സ്പിന്നിങ് മിൽ ഭരണസമിതി അംഗം, മാവേലിക്കര കാ൪ഷിക വികസന ബാങ്ക് ഭരണസമിതി അംഗം, ജില്ലാ സഹകരണ ബാങ്ക് ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവ൪ത്തിച്ചിട്ടുണ്ട്.
1979 മുതൽ ’88 വരെ വള്ളികുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരുന്നു. കശുവണ്ടി തൊഴിലാളി കൗൺസിൽ മാവേലിക്കര താലൂക്ക് കമ്മിറ്റി രൂപവത്കരണം മുതൽ താലൂക്ക് ജനറൽ സെക്രട്ടറിയായിരുന്നു. കേരള കാഷ്യൂ സെൻറ൪ (സി.ഐ.ടി.യു) സംസ്ഥാന വൈസ് പ്രസിഡൻറായിരുന്നു. മധ്യതിരുവിതാംകൂറിലെ പ്രമുഖ വ്യവസായ സ്ഥാപനമായിരുന്ന ഐ.സി ടൈൽസ് ഫാക്ടറിയുടെ ദീ൪ഘകാല പ്രസിഡൻറുമായിരുന്നു. നിരവധി തവണ പൊലീസ് മ൪ദനവും ജയിൽവാസവും അനുഭവിച്ചു. ജില്ലയിലെ പ്രമുഖ വി.എസ് പക്ഷ നേതാവുമായിരുന്നു.
ഭാര്യ: സരോജിനിയമ്മ. മക്കൾ: ബീന, ബാബു, ബിനു (നോ൪ത്ത് മലബാ൪ ഗ്രാമീൺ ബാങ്ക്, ആദിക്കാട്ടുകുളങ്ങര). മരുമക്കൾ: കെ.ആ൪. ശശികുമാ൪ (മാനേജ൪, ജില്ലാ സഹകരണ ബാങ്ക് തൃക്കുന്നപ്പുഴ ശാഖ), ജയലക്ഷ്മി (വള്ളികുന്നം കടുവിനാൽ സ൪വീസ് സഹകരണ ബാങ്ക്), ദീപ (അധ്യാപിക, പടയണിവെട്ടം ടിനിടോട്സ് സ്കൂൾ).
പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ, കെ. ചന്ദ്രൻപിള്ള, മുൻമന്ത്രി എളമരം കരീം, സി.ബി. ചന്ദ്രബാബു, എം.എൽ.എമാരായ സി.കെ. സദാശിവൻ, ജി. സുധാകരൻ, എ.എം. ആരിഫ്, ആ൪. രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് യു. പ്രതിഭാഹരി, പി.പി. ചിത്തരഞ്ജൻ തുടങ്ങി രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിരവധിപേ൪ അന്ത്യാഞ്ജലി അ൪പ്പിക്കാൻ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
