മാലിന്യ സംസ്കരണം: കേന്ദ്രത്തിന് ഹരിത ട്രൈബ്യൂണല്‍ നോട്ടീസ്
text_fieldsന്യൂഡൽഹി: ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടുവന്ന് ഇന്ത്യയിൽ തള്ളുന്നത് തടയണമെന്ന ഹരജിയിൽ കേന്ദ്ര സ൪ക്കാറിന് ദേശീയ ഹരിത ട്രൈബ്യൂണലിൻെറ നോട്ടീസ്. പഴയ ഇലക്ട്രോണിക്് ഉപകരണങ്ങളുടെ ഇറക്കുമതി ഇ-മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമങ്ങളുടെ ലംഘനമാണെന്ന് കാണിച്ച് ടോക്സിക് ലിങ്ക് എന്ന സന്നദ്ധ സംഘടന നൽകിയ ഹരജിയിലാണ് നോട്ടീസ്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, ഡൽഹി മലിനീകരണ നിയന്ത്രണ ബോ൪ഡ് എന്നിവ രണ്ടാഴ്ചക്കകം മറുപടി നൽകണമെന്ന് യു.ഡി സൽവിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നി൪ദേശിച്ചു. കേസ് ഒക്ടോബ൪ 13ന് വീണ്ടും പരിഗണിക്കും. വിദേശത്തുനിന്ന് വൻതോതിലാണ് ഇ-മാലിന്യം ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നതെന്നും ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങളാണ് ഇതുമൂലം ഉണ്ടാകുന്നതെന്നും സംഘടന ഹരജിയിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
