രാംദേവിന്‍െറ വിശ്വസ്തനെതിരായ കേസ് എഴുതിത്തള്ളി
text_fieldsന്യൂഡൽഹി: യോഗാ സ്വാമി രാംദേവിൻെറ അടുത്ത സഹായി ബാലകൃഷ്ണക്കെതിരായ കള്ളപ്പണക്കേസ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് എഴുതിത്തള്ളി. യു.പി.എ സ൪ക്കാറിൻെറ കാലത്താണ് കേസ് രജിസ്റ്റ൪ ചെയ്തത്. കേന്ദ്രത്തിലെ ഭരണമാറ്റം സ്വാമിയേയും സഹായിയേയും തുണച്ചുവെന്നാണ് പുതിയ തീരുമാനത്തിൽ വെളിവാകുന്നത്.
കള്ളപ്പണ ഇടപാടിന് വ്യക്തമായ തെളിവൊന്നും കണ്ടത്തൊൻ കഴിഞ്ഞില്ളെന്ന വിശദീകരണത്തോടെയാണ് രണ്ടു വ൪ഷമായി തുടരുന്ന കേസ് അവസാനിപ്പിച്ചത്. വ്യാജപാസ്പോ൪ട്ട് ഉണ്ടാക്കി വിദേശത്ത് പോയി വൻതുകയുടെ നിക്ഷേപം നടത്തിയെന്നാണ് എൻഫോഴ്സ്മെൻറ് കേസ് രജിസ്റ്റ൪ ചെയ്തിരുന്നത്. വ്യാജരേഖ ചമച്ച് പാസ്പോ൪ട്ട് നിയമവ്യവസ്ഥ ലംഘിച്ച ബാലകൃഷ്ണക്കെതിരെ സി.ബി.ഐ രജിസ്റ്റ൪ ചെയ്ത എഫ്.ഐ.ആ൪ അടിസ്ഥാനപ്പെടുത്തിയാണ് എൻഫോഴ്സ്മെൻറ് വിഭാഗം കേസെടുത്തത്.
രാംദേവിൻെറ വിവിധ ട്രസ്റ്റുകളുടെ മേൽനോട്ടം ഏറെക്കാലമായി നേപ്പാൾ സ്വദേശിയെന്ന് പറയുന്ന ബാലകൃഷ്ണയാണ് നടത്തിവന്നത്. ഈ ഇടപാടുകളിലെ പണം വിദേശത്തേക്ക് കടത്തിയെന്നാണ് സംശയിക്കുന്നത്. എന്നാൽ, ബാലകൃഷ്ണ തെറ്റൊന്നും ചെയ്തതായി പറയാനാവില്ളെന്ന വിശദീകരണമാണ് ഇപ്പോൾ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
