വിനോദസഞ്ചാരം: ബോട്ടുകള്‍ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം ^ഹൈകോടതി
text_fieldsകൊച്ചി: വിനോദസഞ്ചാരത്തിൻെറ ഭാഗമായി നടത്തുന്ന ജലനൗകകൾ ചട്ടങ്ങളും മാ൪ഗനി൪ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് സ൪ക്കാ൪ ഉറപ്പുവരുത്തണമെന്ന് ഹൈകോടതി. വിനോദസഞ്ചാരം സംസ്ഥാനത്തിൻെറ പ്രധാന വരുമാന മാ൪ഗമെന്ന നിലയിൽ സംരക്ഷിക്കപ്പെടേണ്ടതായതിനാൽ ബോട്ട് സ൪വീസുകൾ നിരോധിക്കാനാവില്ളെന്നും ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ടൂറിസത്തിൻെറ പേരിൽ കടലിലും കായലിലും നടത്തുന്ന ബോട്ട് സവാരികൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് ടി.എം. ശിവൻ ഉൾപ്പെടെ നൽകിയ പൊതുതാൽപര്യ ഹരജി തീ൪പ്പാക്കിയാണ് ഉത്തരവ്. ടൂറിസത്തിൻെറ ഭാഗമായി സ൪വീസ് നടത്തുന്ന ബോട്ടുകൾ വലിയ ശബ്ദമുണ്ടാക്കുന്നതിനാൽ ജലസമ്പത്ത് നശിക്കുന്നതായും പരിസ്ഥിതി പ്രശ്നങ്ങളടക്കം നേരിടേണ്ടി വരുന്നതായും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാ൪ കോടതിയെ സമീപിച്ചത്. ബോട്ട് സവാരി നിരോധിക്കാനാകില്ളെന്ന് കേസ് പരിഗണിച്ച കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
