ദുബൈ: കേരളത്തിൽ വികസന, നിക്ഷേപ സാഹചര്യങ്ങളിൽ മാറ്റം ദൃശ്യമാണെന്നും വിദ്യാ൪ഥികളിലും യുവാക്കളിലും ആത്മവിശ്വാസം പ്രകടമാണെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ദുബൈയിൽ ജയ്ഹിന്ദ് ടി വി മിഡിൽ ഈസ്റ്റ് സംഘടിപ്പിച്ച ,കേരള ഡവലപ്മെൻറ്- ദി ബിസിനസ് കണക്ട് എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. രണ്ടുവ൪ഷം മുമ്പ് നടത്തിയ എമ൪ജിങ് കേരളയിൽ നിന്നാണ് ഈ മാറ്റം തുടങ്ങിയത്.
അന്ന് 10 കൊല്ലം കൊണ്ട് 1000 കമ്പനികൾ പുതുതായി തുടങ്ങാൻ ലക്ഷ്യമിട്ടിടത്ത് രണ്ടു കൊല്ലം കൊണ്ട് 777 കമ്പനികളുണ്ടായി. ഇതിൽ 200 ലേറെ വിദ്യാ൪ഥകളുടേതായിരുന്നു. ഈയിടെ യുവസംരഭക൪ക്കായി നടത്തിയ ‘യെസ്’ ഉച്ചകോടിയിൽ വിദ്യാ൪ഥികൾ പ്രദ൪ശിപ്പിച്ച പുതിയ കണ്ടുപിടിത്തങ്ങളും ആശയങ്ങളും വിസ്മയകരമായിരുന്നു. തൊഴിലാളികളും അവരുടെ നേതൃത്വവും പ്രായോഗികമായ സമീപനമെടുക്കുന്നു. പുതിയ തലമുറയും നിക്ഷേപകരും ഈ സാഹചര്യം പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കെ.പി.സി.സി അധ്യക്ഷൻ വി.എം. സുധീരൻ അധ്യക്ഷത വഹിച്ചു. പ്രവാസികൾക്ക്, അതാത് രാജ്യങ്ങളിൽ തന്നെ, വോട്ട് ചെയ്യാൻ അവകാശം ലഭിക്കാനായി സുപ്രീം കോടതിയിൽ നിയമയുദ്ധം നടത്തിയ യുവ വ്യവസായി ഡോ. ഷംഷീ൪ വയലിലിനെ ചടങ്ങിൽആദരിച്ചു. ഡോ. ഷംഷീറിന് മുഖ്യമന്ത്രി ഉപഹാരവും സുധീരൻ പ്രശംസാപത്രവും സമ്മാനിച്ചു.
ജയ്ഹിന്ദ് ടി വിയുടെ ഏഴാം വാ൪ഷികത്തിൻെറഭാഗമായും , മിഡിൽ ഈസ്റ്റ് ദിസ് വീക്ക് എന്ന വാ൪ത്താധിഷ്ഠിത വാരാന്ത്യ പരിപാടിയുടെ 333ാം അധ്യായത്തിൻെറ ആഘോഷത്തിൻെറയും ഭാഗമായി പ്രമുഖ വ്യവസായി എം.എ.യൂസഫലി കേക്ക് മുറിച്ചു. ന്യൂസ് ഹെഡ് എൽവിസ് ചുമ്മാ൪, ജനറൽ മാനേജ൪ സുധീ൪ കുമാ൪ എന്നിവ൪ ചടങ്ങിൽ സംബന്ധിച്ചു. അതിനാൽ, മറ്റു രാജ്യങ്ങളിലും ഇത്തരത്തിൽ ബിസിനസ് കണക്ടുകൾ സംഘടിപ്പിക്കുമെന്നും എം എം ഹസ്സൻ കൂട്ടിച്ചേ൪ത്തു. മിഡിൽ ഈസ്റ്റിലെ ഇന്ത്യൻ സമൂഹത്തിന്‍്റെ ജീവിതവുമായി ബന്ധപ്പെട്ട് വാ൪ത്താ റിപ്പോ൪ട്ടുകളുമായി ജയ്ഹിന്ദ് ടി വി നി൪മിച്ച, 'ലൈഫ് സ്കെച്ചസ് ' എന്ന ഡോക്യുമെന്‍്ററിയുടെ സിഡിയും ചടങ്ങിൽ പ്രകാശനം ചെയ്തു. ഇന്ത്യൻ അംബാസിഡ൪ ടി പി സീതാറാം, മുഖ്യമന്ത്രിയ്ക്ക് നൽകിയാണ് പ്രകാശനം നി൪വഹിച്ചത്.
ഇന്ത്യൻ സ്ഥാനപതി ടി.പി.സീതാറാം, എം.എ യൂസഫലി, സി.കെ.മേനോൻ,ഡോ.ആസാദ് മൂപ്പൻ, ഡോക്ട൪ കെ പി ഹുസൈൻ, ഡോ. ഷംഷീ൪ വയലിൽ എന്നിവ൪ സംസാരിച്ചു. ജയ്ഹിന്ദ് ടി വി മാനേജിങ് ഡയറക്ട൪ എം.എം. ഹസൻ സ്വഗതവും ചെയ൪മാൻ അനിയൻ കുട്ടി നന്ദിയും പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sep 2014 10:45 AM GMT Updated On
date_range 2014-09-27T16:15:49+05:30കേരളം മാറിത്തുടങ്ങി -മുഖ്യമന്ത്രി
text_fieldsNext Story